റിയാദ്: വേനൽക്കാലം ജിദ്ദയിൽ ചെലവഴിച്ച ശേഷം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് തലസ്ഥാന നഗരിയായ റിയാദിൽ തിരിച്ചെത്തി. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രാജാവിനെ റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരന്റെ നേതൃത്വത്തിൽ ഊഷ്മളമായി സ്വീകരിച്ചു. നേരത്തെ, ജിദ്ദ വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട രാജാവിനെ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിശ്അൽ രാജകുമാരന്റെ നേതൃത്വത്തില്‍ യാത്രയാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group