റിയാദ് – കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി, മുസ്ഹഫ് കോപ്പികളും ഈത്തപ്പഴവും വിതരണം ചെയ്യല്‍ അടക്കം ഈ വര്‍ഷത്തെ വിശുദ്ധ റമദാന്‍ മാസത്തില്‍ ഇസ്‌ലാമികകാര്യ മന്ത്രാലയം നടപ്പാക്കുന്ന സീസണല്‍ പദ്ധതികള്‍ ഇസ്‌ലാമിക കാര്യ, ദഅ്‌വ, ഗൈഡന്‍സ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമായി 120 രാജ്യങ്ങളില്‍ ഈ പദ്ധതികള്‍ നടപ്പാക്കും. ഈ പദ്ധതികള്‍ ഇസ്‌ലാമിക കാര്യ മന്ത്രാലയം വര്‍ഷം തോറും നടപ്പാക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു.
കിംഗ് സല്‍മാന്‍ മുസ്ഹഫ് വിതരണ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷത്തെ റമദാനില്‍ ലോക രാജ്യങ്ങളില്‍ 22 ലക്ഷം മുസ്ഹഫ് കോപ്പികളും വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനങ്ങളും വിതരണം ചെയ്യും. കിംഗ് സല്‍മാന്‍ ഈത്തപ്പഴ വിതരണ പദ്ധതിക്കു കീഴില്‍ ഇത്തവണത്തെ റമദാനില്‍ 1,000 ടണ്‍ ഈത്തപ്പഴം വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 300 ടണ്‍ കൂടുതലാണിത്. ഈ വര്‍ഷം 18 പുതിയ രാജ്യങ്ങള്‍ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണത്തെ റമദാനില്‍ ആകെ 120 രാജ്യങ്ങളില്‍ കിംഗ് സല്‍മാന്‍ ഈത്തപ്പഴ വിതരണ പദ്ധതി നടപ്പാക്കും. റമദാനില്‍ ഇമാമുമാരെ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന പ്രോഗ്രാമും മന്ത്രാലയം ആരംഭിച്ചു. ഇത്തവണ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 49 രാജ്യങ്ങളിലേക്ക് 91 ഇമാമുമാരെയാണ് അയക്കുന്നത്. ലോക രാജ്യങ്ങളിലെ ഇസ്‌ലാമിക് സെന്ററുകളും സ്ഥാപനങ്ങളും സംഘടനകളും വഴിയാണ് കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി നടപ്പാക്കുക.
സൗദി അറേബ്യയുടെ പ്രശോഭിതമായ പ്രതിച്ഛായ പ്രതിഫലിപ്പിക്കുകയും മാനുഷികവും പ്രബോധനപരവുമായ സാന്നിധ്യം വര്‍ധിപ്പിക്കുകയും, നന്മയും സമാധാനവും പ്രചരിപ്പിക്കുകയും മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളെ സേവിക്കുകയും ചെയ്യുക എന്ന ഉറച്ച സന്ദേശം സ്ഥിരീകരിക്കുകയും ചെയ്യുന്ന ഈ സംരംഭങ്ങള്‍ ലോകമെമ്പാടുമുള്ള അര്‍ഹരായവരിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാന്‍ മന്ത്രാലയം എല്ലാ ശേഷികളും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.



