റിയാദ്– റിയാദിലെ കൊടുങ്ങല്ലൂർ താലൂക്ക് നിവാസികളുടെ കൂട്ടായ്മ ‘കിയ റിയാദ്’ കിയോണം 25 എന്ന തലകെട്ടിൽ ഓണാഘോഷം സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ പ്രവാസി സമ്മാൻ പുരസ്‌ക്കാര ജേതാവ് ശിഹാബ് കൊട്ടുകാട് പരിപാടി ഉദ്ഘാടനം ചെയ്തു. വൈവിധ്യ രുചികളുടെയും കലകളുടെയും കളികളുടെയും ദിനരാത്രങ്ങളാണ് പ്രവാസികൾക്ക് ഓണമെന്നും മലയാളികൾ പോകുന്നിടങ്ങളിലെല്ലാം അവർ ഓണത്തെയും കൊണ്ടുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ജയൻ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ഡോ. ജയചന്ദ്രൻ, ഫോർക വൈസ് ചെയർമാൻ സൈഫ് കൂട്ടുങ്കൽ, അനിൽ മാളിയേക്കൽ, അശോക് കൊടുങ്ങല്ലൂർ, സയിദ് ജാഫർ, നാസർ വലപ്പാട്, കൃഷ്ണകുമാർ, യഹിയ കൊടുങ്ങല്ലൂർ , അബ്ദുസലാം വി എസ, മുസ്തഫ പുന്നിലത്ത്, അഫ്സൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജനറൽ സെക്രട്ടറി സൈഫ് റഹ്‌മാൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ആഷിക് ആർ കെ നന്ദിയും ട്രഷറർ ഷാനവാസ് പുന്നിലത്ത് ആമുഖവും പറഞ്ഞു.
ആരവി നൃത്ത വിദ്യാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച കൈകൊട്ടി കളി , സിനിമാറ്റിക് നൃത്തം, സെമി ക്ലാസ്സിക് നൃത്തം, റിയാദിലെ കലാകാരൻമാർ ഒരുക്കിയ സംഗീതവും ആഘോഷ പരിപാടികൾക്ക് മിഴിവേകി. കുഞ്ഞി കുമ്പള, റഹ്‌മാൻ മുനമ്പത്ത് നൗഫൽ പാലക്കാടൻ, നാദിർഷ റഹ്‌മാൻ, സൈഫ് കായംകുളം, മുഹമ്മദ് അമീർ, ഷാനവാസ് മുനമ്പത്ത്, ഡോ. ഷാനവാസ്, അബ്ദുല്ല വല്ലാഞ്ചിറ, സക്കീർ ദാനത്ത്, പുഷ്പരാജ്, രഘുനാഥ് പറശ്ശിനികടവ്, ഷാജഹാൻ ചാവക്കാട്, അഷറഫ് കായംകുളം, നിസാം, സലിം പാറയിൽ തുടങ്ങിയവർ സന്നിഹിതരായി. നിഷി അശോക്, ലുബ്ന ആഷിക്, റഹീല ശിഹാബ്, സൂഫ്ന സൈഫ് സൈഫ്, സുഹാന, ഷാനവാസ്, ഷാനിബ അഫ്സൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജലാൽ മതിലകം, തൽഹത്ത്,. ലോജിത് ഷുക്കൂർ പ്രശാന്ത്, അൻസായി ഷൗക്കത്ത്, റോഷൻ, അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി.