ജിദ്ദ- ബോഡി ബിൽഡിംഗ് അസോസിയേഷൻ ഓഫ് കേരള കൊല്ലത്ത് സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിന്റെ 80 കിലോ വിഭാഗത്തിൽ ജിദ്ദയിൽ നിന്നുള്ള നൗഫൽ വഴിപ്പാറ ജേതാവായി. തുടർച്ചയായി ജില്ലാടിസ്ഥാനത്തിൽ ചാമ്പ്യൻ പട്ടം നേടിയിട്ടുള്ള നൗഫൽ മികച്ച പോരാട്ടം കാഴ്ചവെച്ചുകൊണ്ടാണ് മിസ്റ്റർ കേരള പട്ടം കരസ്ഥമാക്കിയത്.
വർഷങ്ങളായി ജിദ്ദയിലെ ഷറഫിയയിൽ പവർസ്പോട്ട് എന്ന പേരിൽ ഫിറ്റ്നസ് സെന്റർ നടത്തുകാണ് നൗഫൽ. ജിദ്ദയിലെ വടംവലി ടീമുകളിലൊന്നായ യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിലെ കായിക താരം കൂടിയാണ് നൗഫൽ. ജിദ്ദയിൽ തിരിച്ചെത്തുന്ന നൗഫലിന് സ്വീകരണം ഒരുക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group