റിയാദ്- കണ്ണൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ കിയോസ് ഇഫ്താര്‍ മീറ്റും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളായി. മോഡേണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിവി അബ്ദുല്‍ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ. സൂരജ് അധ്യക്ഷത വഹിച്ചു. പൂക്കോയ തങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ടി എം സാക്കിര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സനൂപ് ചടങ്ങില്‍ പ്രമേയ അവതരണം നടത്തി. സൂരജ് എന്‍.കെ, പൂക്കോയ തങ്ങള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
അന്‍വര്‍ വാര സ്വാഗതവും പൂക്കോയ തങ്ങള്‍ നന്ദിയും പറഞ്ഞു.
ഇഫ്താര്‍ സംഗമത്തില്‍ റിയാദിലെ വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ,സുധീര്‍ കുമ്മിള്‍(നവോദയ), സുരേഷ് കണ്ണപുരം(കേളി ) മാധ്യമ പ്രവര്‍ത്തകരായ നസറുദ്ദീന്‍ വി.ജെ, നൗഫല്‍ പാലക്കാടന്‍, നജിബ് കൊച്ചു കലുങ്ക്, ജയന്‍ കൊടുങ്ങല്ലൂര്‍, നാദിര്‍ഷാ റഹിമാന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
തുടര്‍ന്ന് കിയോസിന്റെ പുതിയ ഭാരവാഹികളെ ചടങ്ങില്‍ തെരഞ്ഞെടുത്തു. ഡോ. സൂരജ് എന്‍ കെ (ചെയര്‍മാന്‍), പൂക്കോയ തങ്ങള്‍ (ജനറല്‍ കണ്‍വീനര്‍),ടിഎം ശാക്കിര്‍ കൂടാളി (ട്രഷറര്‍), വൈസ് ചെയര്‍മാന്‍മാരായി കെപി അബ്ദുല്‍ മജീദ്, ഇസ്മായില്‍ കണ്ണൂര്‍, അബ്ദുറസാഖ് മണക്കായി, കണ്‍വീനര്‍മാര്‍ രാഹുല്‍, മുക്താര്‍, അന്‍വര്‍ വാരം. എഞ്ചിനിയര്‍ ഹുസൈന്‍ അലി, കെ. മൊയ്ദു, വി കെ മുഹമ്മദ്, യു പി മുസ്തഫ, പി വി അബ്ദുല്‍ റഹിമാന്‍ എന്നിവരടങ്ങുന്ന രക്ഷാ ധികാരി സമിതിയും നിലവില്‍ വന്നു.
വിവിധ കണ്‍വീനര്‍മാരായി അനില്‍ ചിറക്കല്‍ (ഓര്‍ഗ: സെക്രട്ടറി), ഷൈജു പച്ച (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), സനൂപ് കെ എം (വെല്‍ഫയര്‍), വരുണ്‍ (സ്‌പോര്‍ട്‌സ്), ലിയാഖത്തു (മീഡിയ), വിപിന്‍ (മെമ്പര്‍ഷിപ്പ്), നിര്‍വ്വാഹക സമിതി അംഗങ്ങളായി രാഗേഷ് എന്‍കെ. പ്രഭാകരന്‍, ബഷീര്‍, വിഗേഷ് പാണയില്‍, ജോയ് കളത്തില്‍, നവാസ് കണ്ണൂര്‍, രാജീവന്‍, ജിത്തു, ദിനില്‍,പുഷ്പദാസ് ധര്‍മടം, ഹാഷിം പാപ്പിനിശേരി, പ്രശാന്ത്, ജിഷ്ണു, ലിയാഖത്ത് നീര്‍വേലി, സൈഫു, മെഹബൂബ് ചെറിയ വളപ്പില്‍, നസീര്‍ മുതു കുറ്റി എന്നിവരെ തെരഞ്ഞെടുത്തു. വി.കെ മുഹമ്മദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
റസാക്ക്, ജിത്തു, ഹാഷിം, വിജേഷ്,മൂപ്പന്‍ കണ്ണൂര്‍, വിപിന്‍, ഇസ്മായില്‍, ശാക്കിര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.