റിയാദ്- പുതുമ നിറഞ്ഞൊരു ലോകം പണിയാന്‍ ഒരുമയില്‍ ചേര്‍ന്ന് വരുന്നവര്‍ നാം എന്ന് ഉറക്കെ ഏറ്റുപാടി കേളി കുടുംബവേദി സംഘടിപ്പിച്ച കിളിക്കൂട്ടം പരിപാടി കുട്ടികള്‍ക്കും കാഴ്ചക്കാര്‍ക്കും നവ്യാനുഭവമായി. അല്‍ യാസ്മിന് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കുട്ടികളുടെ ക്യാമ്പ് വേനല്‍ത്തുമ്പി കലാജാഥ സംസ്ഥാന പരിശീലകന് മുസമ്മില്‍ കുന്നുമ്മല്‍ നയിച്ചു. ഉദ്ഘാടന ചടങ്ങില്‍ ക്യാമ്പ് മാനേജര്‍ സുകേഷ്കുമാര്‍ ബൊക്കെ നല്കി മുസമ്മലിനെ സ്വീകരിച്ചു. പരിപാടിയില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കേളി പ്രസിഡന്റ് സെബിന് ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, കുടുംബവേദി ട്രഷറര്‍ ശ്രീഷ സുകേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ സീബ കൂവോട് സ്വാഗതം പറഞ്ഞു.
പ്രവാസലോകത്തെ കുട്ടികള്‍ക്ക് അന്യമായ പാട്ടുകളും കളികളും കോര്‍ത്തിണക്കി സംഘടിപ്പിച്ച ഏകദിനക്യാമ്പ് കുട്ടികളെപ്പോലെതന്നെ ആടിയും പാടിയും മുതിര്‍ന്നവരും ആസ്വദിച്ചു. വിവിധ ജില്ലയില്‍ നിന്ന് വന്നകുട്ടികള്‍ മഞ്ഞുരുക്കല്‍ എന്ന കളിയിലൂടെ പരസ്പരം പരിചയപ്പെടുകയും എല്ലാവരും കൂടി ചേര്‍ന്ന് ഉച്ചത്തില്‍ കൂകിക്കൊണ്ടു കിളിക്കൂട്ടം പരിപാടി കുട്ടികള്‍ തന്നെ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പായി തിരിഞ്ഞു രാജാവിനെ കണ്ടെത്തിയും കൈകളിലെത്തിയ ബോട്ടില്‍ അതിവേഗം കൈമാറിയും റിങ്ങിലൂടെ കയറിയിറങ്ങി സ്വന്തം ഗ്രൂപ്പിനെ ജയിപ്പിക്കാനുള്ള വാശിയോടെയുള്ള കളിയും പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിച്ചു. മുസമ്മിലിനോടൊപ്പം സതീഷ് കുമാര്‍ വളവില്‍, ഷഫീഖ്, ഇ.കെ രാജീവ്, ഷമല്‍ രാജ്, റഫീഖ്, രഞ്ജിത്ത് എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. സിജിന്‍ കൂവള്ളൂര്‍, സീന സെബിന്, വിജില ബിജു, സജീന വി.എസ്, വിദ്യ ജി.പി, ഷഹീബ വി.കെ, ഗീത ജയരാജ്, ജയകുമാര്‍, ദീപ രാജന്, ജയരാജ്, ഫിറോസ് തയ്യില്‍, സുനില്‍ കുമാര്‍, നൗഫല്‍ യു.സി, റഷീദ്, സുനില്‍ ബാലകൃഷ്ണന്, സമീര്‍, കരീം, ജോര്‍ജ്ജ്, മുകുന്ദന്, ഗഫൂര്‍ ആനമങ്ങാട് എന്നിവര്‍ നേതൃത്വം നല്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group