റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലസ് ഏരിയ മലാസ് യൂണിറ്റ് അംഗം മലപ്പുറം പുതുപൊന്നാനി സ്വദേശി ഷമീര്‍ മുഹമ്മദ് (35) ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ നിര്യാതനായി. പുതുപൊന്നാനി കിഴക്കകത് വീട്ടില്‍ മുഹമ്മദ് -സക്കീന സമ്പതികളുടെ മകനാണ്. 13 വര്‍ഷമായി റിയാദിലെ മലസില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു.
നെഞ്ചുവേദനയെ തുടര്‍ന്ന് ശുമൈസി കിങ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്നു. അടിയന്തിര ശസ്ത്രക്രിയക്കായി കിങ് ഫഹദ് അശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രണ്ടു ദിവസം മുമ്പ്
ശസ്ത്രക്രിയ നടത്തിയെങ്കിലും വീണ്ടും ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് മരണം.
ഭാര്യ- മുഹ്‌സിന. മക്കൾ- മാഹിര്‍, മെഹറ, മലീഹ. സഹോദരങ്ങളായ സുഹൈല്‍, സനഹുല്ലാഹ്, സുഫിയാന്‍ എന്നിവര്‍ റിയാദിലുണ്ട്. പ്ലസ്ടു വിദ്യാര്‍ഥി സാഹില്‍, സാറ, സല്‍മ, സാലിമ, സല്‍വ, സിദ്ര എന്നിവര്‍ മറ്റു സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.