Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 8
    Breaking:
    • വാഹനാപകടം; ഖത്തറില്‍ തൃശൂര്‍ സ്വദേശി മരിച്ചു
    • ഹജ്ജ് ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്….ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് അപേക്ഷ അടുത്തയാഴ്ച മുതല്‍ സമര്‍പ്പിക്കാം
    • മലയാളി യുവാവ് യുവാവ് ഒമാനില്‍ കടയുടെ സ്റ്റോറില്‍ മരിച്ച നിലയില്‍
    • ഹജ്ജ് മോഹിക്കുന്ന ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ആശ്വാസം.. കുറഞ്ഞ ചെലവില്‍ ഹജ്ജ് ചെയ്യാം; 20 ദിന പാക്കേജുമായി അധികൃതര്‍
    • ഹൂത്തി ആക്രമണത്തിൽ തകർന്ന കപ്പലിൽനിന്ന് 22 പേരെ യു.എ.ഇ സൈന്യം രക്ഷിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    കേളി കുടുംബ വേദി ‘സിനിമ കൊട്ടക’; വന്‍ പങ്കാളിത്തത്തോടെ ആദ്യ പ്രദര്‍ശനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/12/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് : കേളി കുടുംബ വേദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘സിനിമ കൊട്ടക’ റിയാദ് സമൂഹം ഏറ്റെടുത്തു. ആദ്യ പ്രദര്‍ശനം ആസ്വദിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി എത്തിയ നൂറിലധികം പ്രേക്ഷകരെ സാക്ഷിയാക്കി എഴുത്തുകാരി ബീന സിനിമ കൊട്ടക ഉദ്ഘാടനം ചെയ്തു. സിനിമാ എന്ന മാധ്യമത്തിന്റെ ഉത്ഭവം മുതല്‍ സിനിമ എത്തിനില്‍ക്കുന്ന ഇന്നത്തെ സാഹചര്യം വരെയും ഓരോ ഘട്ടത്തിലും സിനിമ വഹിച്ച പങ്കിനെ കുറിച്ചും സമൂഹത്തില്‍ സിനിമ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും കൈകാര്യം ചെയ്ത രാഷ്ട്രീയത്തെ കുറിച്ചും ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ച ബീനയുടെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. തുടര്‍ന്ന് നടന്ന സിനിമ കൊട്ടകയുടെ ലോഗോ പ്രകാശനം ചലച്ചിത്ര പ്രവര്‍ത്തകനും റിയാദ് മീഡിയാ ഫോറം ജനറല്‍ സെക്രട്ടറിയുമായ ഷംനാദ് കരുനാഗപള്ളി നിര്‍വഹിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബത്ഹ ഹോട്ടല്‍ ഡി പാലസില്‍ നടന്ന പരിപാടിയില്‍ കുടുംബ വേദി വൈസ് പ്രസിഡണ്ട് സജീന വി എസ് അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി പ്രസിഡണ്ട് സെബിന്‍ ഇക്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറര്‍ ജോസഫ് ഷാജി, കുടുംബവേദി ട്രഷറര്‍ ശ്രീഷ സുകേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍ സിനിമാ പ്രദര്‍ശനത്തെ കുറിച്ചും സിനിമ കൊട്ടകയുടെ ഉദ്ദേശലക്ഷ്യത്തെ കുറിച്ചും വിശദീകരിച്ചു.
    ശ്രുതി ശരണ്യം സംവിധാനം ചെയ്ത് കേരള ഫിലിം വികസന കോര്‍പറേഷന്‍ നിര്‍മിച്ച ബി 32 മുതല്‍ 44 വരെ എന്ന സിനിമയായിരുന്നു ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. 2 മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമ പ്രേക്ഷകര്‍ കണ്ട ശേഷം, സിനിമയുടെ പ്രമേയത്തെ കുറിച്ചും, വിവിധ പ്രായക്കാരായ സിനിമാ ആസ്വാദകരെ ഏതൊക്കെ തരത്തില്‍ സിനിമ സ്പര്‍ശിച്ചു എന്നും കൃത്യമായ ചര്‍ച്ച നടന്നു. വിദ്യാര്‍ഥികള്‍ മുതല്‍ അദ്ധ്യാപകരും മുതിര്‍ന്നവരും സ്ത്രീകളും തൊഴിലാളികളും എന്നുവേണ്ട സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചക്ക് സിജിന്‍ കൂവള്ളൂര്‍ മോഡറേറ്ററായി.

    കാണുക, ആസ്വദിക്കുക, ചര്‍ച്ച ചെയ്യുക, പ്രചോദിതരാകുക എന്നതാണ് സിനിമ കൊട്ടകയുടെ മുദ്രാവാക്യം. നാട്ടിലെ ഫിലിം സൊസൈറ്റികളുടെ മാതൃകയില്‍ റിയാദില്‍ ഒരു വേദി ഒരുക്കുന്നത്തിലൂടെ സിനിമയെ കുറിച്ചും സിനിമയുടെ ഉള്ളറകളെ കുറിച്ചും, വിനോദത്തോടൊപ്പം സിനിമയെ എങ്ങനെ ഗൗരവപൂര്‍വ്വം വീക്ഷിക്കാം എന്നും മനസിലാക്കുക എന്നതാണ് സിനിമ കൊട്ടകയുടെ പ്രഥമ ലക്ഷ്യം. സാമൂഹ്യ പ്രതിബദ്ധതയോടെ സിനിമകള്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സിനിമ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും പ്രവാസി സമൂഹത്തിന് കൂടുതല്‍ അറിവുകള്‍ നല്‍കുവാനും ഇതിലൂടെ ലക്ഷ്യം വെക്കുന്നു.

    മാസത്തില്‍ ഒരു സിനിമ പ്രദര്‍ശിപ്പിക്കുക എന്നതാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്നും, ദേശ ഭാഷാ വ്യത്യാസമന്യേ, സ്ത്രീ പ്രവാസി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ക്ക് പ്രധാന്യം നല്‍കികൊണ്ട് കാമ്പുള്ള സിനിമകളായിരിക്കും പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കുക എന്നും സ്വാഗത പ്രസംഗത്തില്‍ കുടുംബ വേദി സെക്രട്ടറി സീബാ കൂവോട് പറഞ്ഞു. കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗം ഗീതാ ജയരാജ് നന്ദി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Keli
    Latest News
    വാഹനാപകടം; ഖത്തറില്‍ തൃശൂര്‍ സ്വദേശി മരിച്ചു
    08/07/2025
    ഹജ്ജ് ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്….ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് അപേക്ഷ അടുത്തയാഴ്ച മുതല്‍ സമര്‍പ്പിക്കാം
    08/07/2025
    മലയാളി യുവാവ് യുവാവ് ഒമാനില്‍ കടയുടെ സ്റ്റോറില്‍ മരിച്ച നിലയില്‍
    08/07/2025
    ഹജ്ജ് മോഹിക്കുന്ന ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ആശ്വാസം.. കുറഞ്ഞ ചെലവില്‍ ഹജ്ജ് ചെയ്യാം; 20 ദിന പാക്കേജുമായി അധികൃതര്‍
    07/07/2025
    ഹൂത്തി ആക്രമണത്തിൽ തകർന്ന കപ്പലിൽനിന്ന് 22 പേരെ യു.എ.ഇ സൈന്യം രക്ഷിച്ചു
    07/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.