റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഹജിന് മുന്നോടിയായി നടത്തുന്ന മെഗാ രക്തദാന ക്യാമ്പ് ‘ ജീവസ്പന്ദനം 2025’ ഏപ്രില്‍ 11 ന് നടത്തും. ക്യാമ്പിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഘാടക സമിതി യോഗം കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡണ്ട് സെബിന്‍ ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം പാനല്‍ അവതരിപ്പിച്ചു. ഹജ്ജിനുള്ള സജീകരണങ്ങളുടെ ഭാഗമായി ആരോഗ്യ രംഗത്ത് കേളി നല്‍കുന്ന സേവനം വിലമതിക്കാനാവാത്തത്താണെന്ന് സംഘാടക സമിതി രൂപീകരണത്തിന് മുന്നോടിയായി നടന്ന കൂടിക്കാഴ്ചയില്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഖാലിദ് സൗബായി പറഞ്ഞു.
ഈ വര്‍ഷം 2000 യൂണിറ്റ് രക്തം നല്‍കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ മികച്ച പ്രതികരണമാണ് സമൂഹത്തില്‍ നിന്നും ലഭിച്ചിട്ടുള്ളത്. കേളി അംഗങ്ങള്‍ക്കും, കുടുംബ വേദി അംഗങ്ങള്‍ക്കും പുറമെ, ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും റിയാദിലെ വിവിധ രാജ്യക്കാരായ പ്രവാസികളും രക്തദാന ക്യാമ്പില്‍ പങ്കുചേരാറുണ്ട്.
തുടര്‍ച്ചയായി എട്ടാമത് വര്‍ഷമാണ് കേളി സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റിയാദ് ബ്ലഡ് ബാങ്ക് സഹകരിച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൊറോണ മഹാമാരി വ്യാപനത്തെ തുടര്‍ന്ന് 2020ല്‍ മാത്രമാണ് രക്തദാനം നിര്‍ത്തി വെച്ചിരുന്നത്. ആദ്യ വര്‍ഷത്തില്‍ 450 യൂണിറ്റ് രക്തമായിരുന്നു നല്‍കിയിരുന്നത്. തുടന്ന് ഓരോ വര്‍ഷവും ക്രമാതീതമായി വര്‍ദ്ധിപ്പിക്കാന്‍ കേളിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1086 യൂണിറ്റ് രക്തം സംഭരിക്കാന്‍ കഴിഞ്ഞു. സ്വദേശികളും പ്രവാസികളുമടക്കം 1500 ല്‍ പരം ജനങ്ങള്‍ ക്യാമ്പില്‍ എത്തിയെങ്കിലും വിവിധ കാരണങ്ങളാല്‍ 400ല്‍ പരം ആളുകളുടെ രക്തം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് ക്യാമ്പ് നടത്തുന്നതിനുള്ള വേദി ഒരുക്കി തരുന്നത്.
ഹജിന് മുമ്പുള്ള മെഗാ ക്യാമ്പ് മാത്രമല്ല വര്‍ഷം മുഴുവനും പ്രവര്‍ത്തിക്കുന്ന രക്തദാതാക്കളുടെ ഒരു ഗ്രൂപ്പ് കേളി ജീവകാരുണ്യ കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രോഗികളുടെ ആവശ്യാര്‍ത്ഥം വിവിധ ആശുപത്രികളിലായി ശരാശരി 250 ല്‍ പരം യൂണിറ്റ് രക്തം വര്‍ഷം തോറും നല്‍കി വരുന്നുന്നുണ്ട്.
ജീവസ്പന്ദനം 2025 വിജയിപ്പിക്കുന്നതിനായി 101 അംഗ സംഘാടക സമിതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. കണ്‍വീനറായി മധു പട്ടാമ്പി, ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനി, ചെയര്‍മാന്‍ നസീര്‍ മുള്ളൂര്‍ക്കര, വൈസ് ചെയര്‍മാന്‍ എബി വര്‍ഗീസ്, രജിസ്‌ട്രേഷന്‍ കമ്മിറ്റി അനില്‍ അറക്കല്‍, തോമസ് ജോയ്, ഗിരീഷ് കുമാര്‍ മലാസ്, ഫൈസല്‍, ഫക്രുദീന്‍ ബത്ത, ഐബിന്‍ ഷാജി അല്‍ ഖര്‍ജ്, ശ്രീകുമാര്‍, ഷഫീക് റോദ, ഷഹീബ, നീതു കുടുംബവേദി, കേന്ദ്ര കമ്മറ്റി ചുമതല സുനില്‍ സുകുമാരന്‍, ഇലക്ട്രിക് വര്‍ക്ക് കമ്മിറ്റി, അജിത്ത് അസ്സിസിയ, മൊയ്തീന്‍ സനയ്യ അര്‍ബെയ്ന്‍, റിയാസ് പല്ലാട്ട്, മണികണ്ഠകുമാര്‍, ഷാജഹാന്‍, ഹുസൈന്‍ പി. എ, രഞ്ജിത്ത്, ഇസ്മയില്‍, ട്രാന്‍സ്‌പോര്‍ട്ടെഷന്‍ കമ്മിറ്റി പി. എന്‍ എം. റഫീഖ്, ജാഫര്‍ സിദ്ദിക്ക്, ഷമീര്‍ പുലാമന്തോള്‍, ജോര്‍ജ്, സാബു, രാജേഷ്, ഷമീര്‍ പറമ്പാടി, അന്‍വര്‍, ധനേഷ്, ഇസ്മയില്‍, രാജേഷ് ഓണക്കുന്ന്,, അഷ്‌റഫ് പൊന്നാനി, ഇ. കെ. രാജീവന്‍. പശ്ചാത്തല സൗകര്യം, സലിം മടവൂര്‍, സുധീഷ് തരോള്‍, ഭക്ഷണ കമ്മിറ്റി അലി പട്ടാമ്പി, ജര്‍നെറ്റ് നെല്‍സണ്‍. സ്റ്റേഷനറി കമ്മിറ്റി ഗിരീഷ് കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി സനീഷ്. വളണ്ടിയര്‍ ക്യാപ്റ്റന്‍ ഗഫൂര്‍ ആനമങ്ങാട്, വൈസ് ക്യാപ്റ്റന്‍മാര്‍ റനീഷ് കരുനാഗപ്പള്ളി, ഷഫീഖ് ബത്ത, കോര്‍ഡിനേറ്റര്‍ സുനില്‍ കുമാര്‍ എന്നിവര്‍ അടങ്ങുന്ന പാനല്‍ യോഗം അംഗീകരിച്ചു. കേളി ജോയിന്റ് സെക്രട്ടറിമാരായ മധു ബാലുശ്ശേരി സ്വാഗതവും, സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.