റിയാദ് – ഈ വര്‍ഷത്തെ ഹജ്ജിന്റെ മുന്നൊരുക്കങ്ങള്‍ക്കായി കേളി കലാസാംസ്‌കാരിക വേദിയുടെ മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം 2024’ന് വന്‍ ജനപിന്തുണ. 1426 പേര്‍ പങ്കാളികളായ ക്യാമ്പില്‍ 1086 യൂണിറ്റ് രക്തം ശേഖരിക്കാന്‍ കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 7 മണിവരെ നീണ്ടുനിന്നു. വിവിധ കാരണങ്ങളാല്‍ 340 പേരുടെ രക്തം സ്വീകരിക്കാന്‍ കഴിഞ്ഞില്ല. 2023 ല്‍ നടത്തിയ ആറാമത് ക്യാമ്പില്‍ 1150 പേരായിരുന്നു പങ്കാളികളായിരുന്നത്.
മലസ് ലുലു ഹൈപ്പറില്‍ നടന്ന പരിപാടിയില്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള റിയാദ് സെന്റ്‌റല്‍ ബ്ലഡ് ബാങ്കും സൗദി മിനിസ്ട്രി ഓഫ് ഡിഫന്‍സിന്റെ കീഴിലുള്ള പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ സിറ്റിയും രക്തം സ്വീകരിച്ചു.
കേളിയുടേയും കേളി കുടുംബ വേദിയുടേയും പ്രവര്‍ത്തകര്‍ക്ക് പുറമെ മലയാളി സമൂഹവും ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും, സിറിയ, യമന്‍, ജോര്‍ദാന്‍, ഫിലിപ്പൈന്‍സ്, നേപ്പാള്‍, സൗദി അറേബ്യാ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, എന്നീ രാജ്യങ്ങളില്‍ നിന്നുമായി 1426 പേര്‍ ക്യാമ്പില്‍ പങ്കാളികളയി. ഇത്തവണ റിയാദ് ബ്ലഡ് ബാങ്കിന് പുറമെ, മിലിട്ടറി മെഡിക്കല്‍ സിറ്റിയും രക്തം ആവശ്യപ്പെട്ട് കേളിയെ സമീപ്പിച്ചിരുന്നു. രാവിലെ 8 മുതല്‍ 12 മണി വരെ മിലിട്ടറി മെഡിക്കല്‍ സിറ്റിയും, തുടര്‍ന്ന് റിയാദ് ബ്ലഡ് ബാങ്ക് വൈകിട്ട് 7 വരെയും 1086 പേരുടെ രക്തം ശേഖരിച്ചു. പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി മെഡിക്കല്‍ സിറ്റിയുടെ 36 മെഡിക്കല്‍ സ്റ്റാഫും, 20 ആരോഗ്യ പ്രവര്‍ത്തകരും അടങ്ങുന്ന സംഘത്തിന് ഡോക്ടര്‍ മുസാദും, സൗദി ആരോഗ്യ മന്ത്രാലത്തിലെ 41 മെഡിക്കല്‍ സ്റ്റാഫും 30 ആരോഗ്യപ്രവര്‍ത്തകരും അടങ്ങുന്ന സംഘത്തിന് റിയാദ് ബ്ലഡ്ബാങ്ക് ഡയറക്ടര്‍ ഖാലിദ് അല്‍ സൗബീയയും കേളിയുടെ 110 അംഗ വളണ്ടിയര്‍ ഗ്രൂപ്പിന് വളണ്ടിയര്‍ ക്യാപ്ടന്‍ ഗഫൂര്‍ ആനമങ്ങാടും നേതൃത്വം നല്‍കി.
20 ബെഡ് യൂണിറ്റുകളും 6 പേരുടെ വീതം രക്തം ശേഖരിക്കാവുന്ന 2 ബസ്സുകളിലുമായി 32 പേരുടെ രക്തം ഒരേ സമയം ശേഖരിക്കുന്ന തരത്തിലുള്ള സൗകര്യമാണ് ക്യാമ്പില്‍ ഒരുക്കിയത്.
കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാലിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ കേളി ജോയന്റ് സെക്രട്ടറി സുനില്‍കുമാര്‍ ആമുഖ പ്രസംഗം നടത്തി. മുഖ്യ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ക്യാമ്പിന്റെ പ്രസക്തിയെ കുറിച്ച് വിശദീകരണം നല്‍കി. റിയാദ് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഖാലിദ് സൗബായീ, കിംഗ് സഊദ് മെഡിക്കല്‍ സിറ്റി ബ്ലഡ് ബാങ്ക് മാനേജരായ
അലി അല്‍ സുവൈദി സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group