റിയാദ്: റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷന്റെ(കെ.ഡി.എം.എഫ് റിയാദ്) സംഘടനാ ശാക്തീകരണ കാമ്പയിന്‍ ഇന്‍സിജാം സീസണ്‍ 2 ഫിനാലെ സമാപിച്ചു. എസ്.കെ.എസ്.എസ്.എഫ് ദേശീയ ഉപാധ്യക്ഷനും കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. കെ.ഡി.എം.എഫ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമീജ് കൂടത്തായി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷബീല്‍ പുവ്വാട്ട് പറമ്പ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അബ്ദുറഹ്മാന്‍ ഫറോക്ക്, ഫള്‌ലുറഹ്മാന്‍ പതിമംഗലം, ഷരീഫ് മുടൂര്‍ ആശംസകള്‍ നേര്‍ന്നു. മുഹമ്മദ് ശാഫി ഹുദവി, സഫറുല്ല കൊയിലാണ്ടി, മുഹമ്മദ് കായണ്ണ, ലത്തീഫ് ദര്‍ബാര്‍, കത്താലി കൊളത്തറ തുടങ്ങിയവര്‍ പങ്കെടുത്തു. ജുനൈദ് മാവൂര്‍, സിദ്ദീഖ് ഇടത്തില്‍, സൈനുല്‍ ആബിദ് മച്ചക്കുളം, ശറഫുദ്ദീന്‍ സഹ്‌റ, ഇ ടി അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി , ജാസിര്‍ ഹസനി, ബഷീര്‍ പാലക്കുറ്റി, ഹാസിഫ് കളത്തില്‍, അഷ്‌റഫ് പെരുമ്പള്ളി, സഹീറലി മാവൂര്‍ നേതൃത്വം നല്‍കി.
സാംസ്‌കാരിക സെഷന്‍ സ്വാഗത സംഘം ചെയര്‍മാന്‍ ബഷീര്‍ താമരശ്ശേരിയുടെ അധ്യക്ഷതയില്‍ സിറ്റി ഫ്‌ളവര്‍ എം.ഡി ടി എം അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്ക് ആദര്‍ശത്തിൽ അധിഷ്ഠിതമായ കൃത്യമായ മാര്‍ഗ്ഗദര്‍ശനം നല്‍കുകയും അവരുടെ സകലതല സ്പര്‍ശിയായതും സ്ഥായിയായതുമായ പുരോഗതിക്കും വളര്‍ച്ചക്കും ആവശ്യമായ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിന് ഉദാഹരണമാണ് കെ.ഡി.എം.എഫ് ഹോപ്പ് എന്ന് അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി ജില്ലാ നേതാക്കളായ സുഹൈല്‍ അമ്പലക്കണ്ടി, ജാഫര്‍ സാദിഖ് പുത്തൂര്‍ മഠം, നജീബ് നെല്ലങ്കണ്ടി, ലത്തീഫ് മടവൂര്‍, ഫൈസല്‍ ബുറൂജ്, സൈദ് മീഞ്ചന്ത, തുടങ്ങിയവര്‍ സംബന്ധിച്ചു. ജാസിര്‍ ഹസനി, മുബാറക് അലി കാപ്പാട്, സൈനുല്‍ ആബിദ് മച്ചകുളം, ശറഫുദ്ധീന്‍ മടവൂര്‍, ജുനൈദ് മാവൂര്‍ ലത്തീഫ് കട്ടിപ്പാറ, എം എന്‍ അബൂബക്കര്‍, നൗഫല്‍ കാപ്പാട്, എന്നിവര്‍ നേതൃത്വം നല്‍കി. ഗഫൂര്‍ മാസ്റ്റര്‍ കൊടുവള്ളി, ഡോ. മുഹമ്മദ് മുസ്തഫ, ഇസ്ഹാഖ് കാക്കേരി, ശാമില്‍ പൂനൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. സ്വാലിഹ് നിസാമി എളേറ്റില്‍, അമീന്‍ പാലത്തിങ്ങല്‍, അനസ് മാണിയൂര്‍, മുബൈസ് കാസര്‍ഗോഡ്, സ്വാലിഹ് മാസ്റ്റര്‍ പരപ്പന്‍പൊയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശമീര്‍ പുത്തൂര്‍ സ്വാഗതവും അബ്ദുറഹിമാന്‍ ഫറോക്ക് നന്ദിയും പറഞ്ഞു.