റിയാദ്: സൗദി അറേബ്യ യുടെ 94മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് കസവ് കലാവേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു. കിങ് അബ്ദുൽ അസീസ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലിലെ ഡോ. അബ്ദുൽ അസീസ് ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള ക്ലാസിന്ന് നേതൃത്വം നൽകി. തുടർന്ന് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലിം ചാലിയം അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരി കമർ ബാനു അബ്ദുസലാം, ബനൂജ് പൂക്കോട്ടുംപാടം, ഡോ.ഹസ്ന അബ്ദുസലാം, ജിംഷാദ്, മജീദ് പതിനാറുങ്ങൽ, അമീർ പാലത്തിങ്ങൽ, നിഷാദ് നടുവിൽ, ഹിബ അബ്ദുസലാം, ദിൽഷാദ് കൊല്ലം തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി മനാഫ് മണ്ണുർ സ്വാഗതവും നിസ്സാം കായംകുളം നന്ദിയും രേഖപ്പെടുത്തി. ഇശൽ ആഷിഫ്, അക്ഷയ്, അബ്ദുസലാം ആലപ്പുഴ, പാത്തു നിസാം, തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group