കണ്ണൂർ – വളപട്ടണം സ്വദേശി സൗദിയിലെ അൽഹസയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. വളപട്ടണം ആലൂൽ പള്ളിക്ക് സമീപത്തെ പുതിയ പുരയിൽ മുഹമ്മദ് നിഷാദ് (44) ആണ് സൗദിയിലെ അൽ ഹസ്സയിൽ കുഴഞ്ഞ് വീണ് മരിച്ചത്. അൽ ഖോബാറിൽ താമസിക്കുന്ന ഇദ്ദേഹം അൽ ഹസ്സയിൽ പോയതായിരുന്നു.
അവധി കഴിഞ്ഞ് ആറു മാസം മുമ്പാണ് നാട്ടിൽ നിന്ന് തിരിച്ച് പോയത്.
പരേതരായ ചെറിയ മുക്രീൽ അമീറിൻ്റെയും ഖൗലത്തിന്റെയും മകനാണ്. ഭാര്യ ഫാമി. മക്കൾ മൻഹ, നൂറി, ഫൈഹ. സഹോദരങ്ങൾ സജ്ജാദ്, അഷീർ, ശബാന, ഷഫീന, ഷാഹിന, ഫമിന. മൃതദേഹം പിന്നീട് നാട്ടിലെത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group