റിയാദ്- കണ്ണൂർ എക്‌സ്പാട്രിയേറ്റ്സ് ഓർഗനൈസേഷൻ സൗദി അറേബ്യ (കിയോസ്) സ്ഥാപക നേതാവായ കെ.എസ് രാജന്റെ പതിനാലാം ഓർമ്മദിനം ആചരിച്ചു. വൈസ് ചെയർമാൻ മജിദ് പെരുമ്പയുടെ അധ്യക്ഷതയിൽ ഡോ. രാമചന്ദ്രൻ അരയാക്കണ്ടി ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹിയും കൂട്ടുകാരനും എല്ലാവരോടും മികച്ച രീതിയിൽ പെരുമാറുന്നയാളുമായിരുന്നു രാജൻ എന്ന് യോഗം അനുസ്മരിച്ചു.
കിയോസിന്റെ രക്ഷാധികാരി ഹുസൈൻ അലീക്ക അനുസ്മരണ പ്രഭാഷണം നടത്തി. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ ഇസ്മായിൽ കണ്ണൂർ, എക്സിക്യൂട്ടിവ് അംഗം രാഗേഷ്, ട്രഷറർ ശാക്കിർ എന്നിവർ പ്രസംഗിച്ചു. കൺവീനർ പ്രഭാകരൻ സ്വാഗതവും അബ്ദുൽ റസാക്ക് നന്ദിയും പറഞ്ഞു. പതിനഞ്ചാം വർഷത്തിലേക്ക് കടന്ന കിയാസിന്റെ 2025 – 2026 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാംപയിനും തുടക്കമായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group