ജിദ്ദ: കണ്ണമംഗലം സൗദി പ്രവാസി കൂട്ടായ്മ ഖാലിദ്ബിന്‍ വലീദ് ഐ.ടി.എസ് എലിഗന്റ് പാര്‍ക്കില്‍ (ഡോള്‍ഫിന്‍ പാര്‍ക്ക്) സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളുമടക്കം 250 ല്‍ പരം കണ്ണമംഗലത്തുകാര്‍ സംഗമത്തിനെത്തി. ജിദ്ദയിലെ വിവിധ ഭാഗങ്ങളിലുള്ള കണ്ണമംഗലം പ്രദേശവാശികള്‍ക്ക് ഒത്തൊരുമിച്ചിരുന്നു നോമ്പ് തുറക്കാനും പരസ്പരം മനസ്സു തുറക്കാനും സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ്, കണ്ണമംഗലം പ്രേദേശത്തുകാരെ മാത്രം ഉള്‍പ്പെടുത്തി കൂട്ടായ്മ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. കൂട്ടായ്മയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് ബീരാന്‍കുട്ടി കോയിസ്സന്‍ വിശദീകരിച്ചു. വൈസ് ചെയര്‍മാന്‍ ജലീല്‍ കണ്ണമംഗലം, സമദ് ചോലക്കല്‍, സക്കീറലി കണ്ണേത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇസ്മയില്‍ പുള്ളാട്ട്, ഇല്യാസ് കണ്ണമംഗലം, സിദ്ധീഖ് പുള്ളാട്ട്, മജീദ് ചേറൂര്‍, മുസ്തഫ കോയിസ്സന്‍, ഫഹദ് കോയിസ്സന്‍, ശിഹാബ് പുളിക്കല്‍, സലാം ചുക്കന്‍, ജലീല്‍ അടിവാരം ഇഫ്താറിനു നേതൃത്വം നല്‍കി. അഷ്റഫ് ചുക്കന്‍ സ്വാഗതവും ആലുങ്ങല്‍ ചെറിയ മുഹമ്മദ് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group