റിയാദ്– മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ നജിം കൊച്ചകലുങ്ക് എഴുതിയ “കനൽ മനുഷ്യർ” എന്ന പുസ്തകം ഇനി ഗാന്ധി ഗ്രന്ഥാലയത്തിലും വായനക്ക് ലഭ്യമാകും. ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റിയുടെ ആസ്ഥാനമായ സബർമതിയിൽ പ്രവർത്തിക്കുന്ന ഗാന്ധി ഗ്രന്ഥാലയത്തിൽ വായനക്കാർക്ക് പുസ്തകം ലഭ്യമാകുമെന്ന് ഗാന്ധി ഗ്രന്ഥാലയം ചുമതല വഹിക്കുന്ന ഒഐസിസി സെൻട്രൽ കമ്മറ്റി ജന: സെക്രട്ടറി സക്കീർ ദാനത്ത് അറിയിച്ചു.
ഇന്ത്യയിലെ പ്രമുഖ പുബ്ലിക്കേഷന്സിന്റെ പുസ്തകങ്ങൾ ഓഐസിസി ലൈബ്രറിയിലുണ്ട്. വായനക്കായി പുസ്തകങ്ങൾ നിബന്ധനകൾ പാലിച്ച് കൊണ്ട് പോകാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രിയദർശിനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ സംഘടിപ്പിച്ച “കനൽ മനുഷ്യൻ സംസാരിക്കുന്നു” എന്ന പരിപാടിയിൽ രചയിതാവ് നജിം കൊച്ചുകലുങ്ക് പുസ്തകം ലൈബ്രറിക്ക് കൈമാറി.
ചടങ്ങിൽ ഒഐസിസി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റുമാരായ രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദ് അലി മണ്ണാർക്കാട്, മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പൻ, മീഡിയഫോറം ജന: സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, പ്രിയദർശിനി പബ്ലിക്കേഷൻ അക്കാദമിക് കൗൺസിൽ അംഗം നാദിർഷ റഹ്മാൻ, സൗദി കോഡിനേറ്റർ നൗഫൽ പാലക്കാടൻ, ഷിഹാബ് കൊട്ടുകാട്, സത്താർ താമരത്ത്, കമർഭാനു അബ്ദുസ്സലാം,നാസർ കാരന്തൂർ, നാസർ കാരക്കുന്ന്, മിഷാൽ ചെർപ്പളശ്ശേരി, സൈഫുന്നീസ സിദ്ധിഖ്, അബ്ദുസ്സലാം, സന്തോഷ് ബാബു, ഹിബ അബ്ദുസ്സലാം, ഹിബ സിയാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.



