Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 5
    Breaking:
    • മാധ്യമ പ്രവർത്തകർക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി; മലബാർ ഗോൾഡുമായി ധാരണപത്രം കൈമാറി
    • ഇടതു ഭരണത്തിന് അന്ത്യം കുറിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണം: ജിദ്ദ താനൂർ മണ്ഡലം കെ.എം.സി.സി കൺവൻഷൻ
    • ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II പേടകത്തിൽ ടോയ്‌ലറ്റ് തകരാറിൽ
    • തൃശൂർ വാടാനപ്പള്ളിയിൽ ആയിരക്കണക്കിന് കിറ്റുകളുമായി ബിജെപി; തടഞ്ഞ് എൽഡിഎഫും യുഡിഎഫും
    • മണ്ണാർക്കാട് സ്വദേശി അജ്മാനിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കളമശേരി ഭീകരാക്രമണം: മുസ്ലിം പേരുള്ള പ്രതികളാണെങ്കിൽ യു.എ.പി.എ ചുമത്തുന്ന നിലപാടാണ് മുഖ്യമന്ത്രിക്ക് : പ്രവാസി വെൽഫെയർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/10/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ : എട്ടു പേർ കൊല്ലപ്പെട്ട കളമശ്ശേരി സ്ഫോടനക്കസിലെ പ്രതി ഡൊമനിക് മാർട്ടിനെതിരെ ചുമത്തിയ യു എ പി എ വകുപ്പ് പിൻവലിക്കാൻ തീരുമാനിച്ചതിലൂടെ ഇടത് സർക്കാരിന്റെ ഇരട്ടത്താപ്പ് ഒന്ന് കൂടി വെളിച്ചത്തായതായി പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പ്രസ്താവിച്ചു.

    കേരളം എത്രത്തോളം ഇസ്‌ലാമോഫോബിയക്ക് വിധേയപ്പെട്ടു എന്ന് തെളിയിച്ച സംഭവത്തിന് ഒരു വർഷം തികയുമ്പോഴാണ് പ്ര തിക്കെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കിയ വിവരം പുറത്ത് വരുന്നത്.
    അഞ്ച് സ്ത്രീകളും രണ്ടു പുരുഷന്മാരും ഒരു കുട്ടിയും കൊല്ലപ്പെടുകയും അൻപതോളം പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത കേരളം കണ്ട ഏറ്റവും വലിയ ബോംബ് സ്ഫോടന സംഭവത്തിൽ തീവ്ര വലതുപക്ഷ ആശയക്കാരനായ ഡൊമനിക് മാർട്ടിനെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കാസ പോലുള്ള വർഗീയ സംഘങ്ങളുടെയും സംഘ്പരിവാറിന്റെയും പങ്കിനെക്കുറിച്ചും ഗുഢാലോചനയെക്കുറിച്ചും അന്വേഷിക്കണം എന്ന ശക്തമായ ആവശ്യം ഉയർന്നുവന്നെങ്കിലും പോലീസും സർക്കാരും ഇതുവരെ അതിനു തയാറായിട്ടില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളം കണ്ട ഏറ്റവും വലിയ ഭീകരാക്രമണ കേസിൽ യുഎപിഎ ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുഷ്‌കാന്തിക്ക് പിന്നിൽ എന്താണെന്നറിയേണ്ടതുണ്ട്. പുസ്തകങ്ങൾ കൈവശം വച്ചതിന് രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകരെ യു എ പി എ ചുമത്തി മാസങ്ങളോളം തടവിലിട്ട് പീഡിപ്പിച്ച സർക്കാരാണിത്. യു എ പി എ ചുമത്താനുള്ള ഈ സർക്കാരിന്റെ മാനദണ്ഡം മുസ്ലിം പേരാണോ എന്ന് സംശയിച്ചു പോകുന്ന നിലപാടാണിത്.

    പ്രതിയുടെത് മുസ്‌ലിം പേരാണെങ്കിൽ യുഎപിഎ ചുമത്തുന്ന നിലപാടാണ് സംസ്ഥാന സർക്കാർ ഇക്കാലമത്രയും തുടർന്ന് പോന്നിട്ടുള്ളത്. ഇക്കാര്യത്തിൽ കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിൽ നിന്ന് ഭിന്നമായ നിലപാടല്ല കേരളത്തിലേത് എന്ന് കുറ്റപ്പെടുത്തിയാൽ തെറ്റുപറയാനാവില്ല. കൊല്ലപ്പെട്ട യഹോവ സാക്ഷികൾക്ക് നീതി ലഭ്യമാക്കുകയും, ഭീകരതക്ക് പിന്നിലുള്ള സംഘങ്ങൾക്കെതിരിൽ നിയമപരമായ നടപടികൾ കൈക്കൊള്ളുകയും വേണമെന്നും സമൂഹത്തെ വർഗ്ഗീയമായി വിഭജിക്കുന്ന നയം സർക്കാർ ഉപേക്ഷിക്കണമെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മാധ്യമ പ്രവർത്തകർക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി; മലബാർ ഗോൾഡുമായി ധാരണപത്രം കൈമാറി
    05/04/2026
    ഇടതു ഭരണത്തിന് അന്ത്യം കുറിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണം: ജിദ്ദ താനൂർ മണ്ഡലം കെ.എം.സി.സി കൺവൻഷൻ
    05/04/2026
    ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II പേടകത്തിൽ ടോയ്‌ലറ്റ് തകരാറിൽ
    05/04/2026
    തൃശൂർ വാടാനപ്പള്ളിയിൽ ആയിരക്കണക്കിന് കിറ്റുകളുമായി ബിജെപി; തടഞ്ഞ് എൽഡിഎഫും യുഡിഎഫും
    05/04/2026
    മണ്ണാർക്കാട് സ്വദേശി അജ്മാനിൽ നിര്യാതനായി
    05/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.