ജുബൈൽ- ജുബൈൽ കെ.എം.സി.സി പോർട്ട് ഏരിയസമ്മേളനവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ടസെൻട്രൽ കമ്മറ്റി ഭാരവാഹികൾക്കുള്ള സ്വീകരണവും ജുബൈൽ സഫ്രോൺ റസ്റ്റ്റോറന്റ് ഹാളിൽ നടന്നു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് സിദ്ധീഖ് താനൂർ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ അഡ്വ.ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി.

സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി, അസീസ് ഉണ്യാൽ, റാഫി ഹുദവി, സൈദലവി പരപ്പനങ്ങാടി, ശിഹാബ് കൊടുവള്ളി, മജീദ് ബാവ, ഷിബു കവലയിൽ, ഫിറോസ് തിരൂർ, റഫീഖ് , റാഫി കൂട്ടായി എന്നിവർ ആശംസയർപ്പിച്ചു. ബഷീർ ചെട്ടിപ്പടി ,നിസാർ ഒട്ടുമ്മൽ ,അക്ബർ താനൂർ, ഷമീർ കടലുണ്ടി, ജലീൽ ഒട്ടുമ്മൽ ,ഹംസക്കോയ താനൂർ, എന്നിവർ നേതൃത്വം നൽകി. ഏരിയ ജനറൽ സെക്രട്ടറി അനീഷ് താനൂർ സ്വാഗതവും ട്രഷറർ സൈദലവി നന്ദിയും പറഞ്ഞു.