ജുബൈൽ: ജുബൈൽ ദഅവാ സെൻ്ററിൻ്റെ കീഴിൽ നടക്കുന്ന വാർഷിക സമ്മേളനം ജുബൈൽ ഫാമിലി കോൺഫറൻസ് നാളെ(ഫെബ്രുവരി ഏഴ്) ഉച്ചക്ക് ശേഷം ജുബെെൽ ഹുമൈദാൻ ഓഡിറ്റോറിയത്തിൽ നടക്കും.“വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം” എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. സമൂഹത്തിൻ്റെ ആണിക്കല്ലായ കുടുംബ സംവിധാനത്തെ തകർക്കാനും അതുവഴി സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടാനുമുള്ള ബോധ പൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന ഇക്കാലത്ത് ഫാമിലി കോൺഫറൻസിന് ഏറെ പ്രസക്തിയുണ്ടെന്ന് സ്വാഗത സംഘം ചെയർമാനും ജുബൈൽ ദഅവാ സെൻ്റർ പ്രബോധകനുമായ ഫാഹിം ഉമർ അൽ ഹികമി പറഞ്ഞു.
ലക്ഷ്യ ബോധമുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കാനുള്ള ബോധ പൂർവ്വമായ ശ്രമങ്ങളെക്കുറിച്ചും സമൂഹത്തിൻ്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഗൗരവപൂർവ്വമായ ചർച്ചകൾ നയിക്കുന്ന ജുബൈൽ ഫാമിലി കോൺഫറൻസിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുടുംബ സമേതം മലയാളികൾ പങ്കെടുക്കും. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ആരംഭിച്ച്, നാലു സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ പ്രവാസി കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പ്രത്യേകം ചർച്ച ചെയ്യും. വിദ്യാർത്ഥികൾക്കായി ബാല സംഗമവും ഒരുക്കുന്നുണ്ട്. സമ്മേളന പ്രചരാണാർത്ഥം പ്രചാരണോൽഘാടനം, വനിതാ സംഗമം, യുവപഥം, വിവിധ ഏരിയകളിലായി അയൽക്കൂട്ടങ്ങൾ, വൈജ്ഞാനിക സദസ്സുകൾ, വിദ്യാർത്ഥി, ബാല സംഗമം, കിഴക്കൻ പ്രവിശ്യയിലെ വിവിധ സെൻ്ററുകൾ കേന്ദ്രീകരിച്ച് പ്രത്യേക പ്രചാരണ സന്ദർശനങ്ങൾ, സ്ട്രീറ്റ് ദഅവ, കുടുംബ സന്ദർശനങ്ങൾ, ഓൺലൈൻ പ്രൊമോഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രശ്നോത്തരിയിൽ കൂടുതൽ ശരിയുത്തരം രേഖപ്പെടുത്തുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
ദമാം ഇസ്ലാമിക് കൾച്ചറൽ സെൻ്ററിലെ ശൈഖ് അബ്ദുൽ ജബ്ബാർ അബ്ദുള്ള മദീനി സമ്മേളനം ഉൽഘാടനം ചെയ്യും. ഹുസൈൻ സലഫി മുഖ്യ പ്രഭാഷണം നടത്തും. റഫീഖ് സലഫി ബുറൈദ, ശിഹാബ് എടക്കര, ഫാഹിം ഉമർ അൽ ഹികമി, ഇബ്രാഹിം അൽ ഹികമി വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

സമ്മേളന വിജയത്തിനായി വിപുലമായ സ്വാഗത സംഘം പ്രവർത്തിക്കുന്നുണ്ട്. ഭാരവാഹികളായി, ജനറൽ കൺവീനർ: അബ്ദുൽ മന്നാൻ, മുഖ്യരക്ഷാധികാരി: അർഷദ് ബിൻ ഹംസ
ചെയർമാൻ: ഫഹീം ഉമർ അൽ ഹികമി, വൈസ് ചെയർമാൻ: മൊയ്തീൻകുട്ടി മലപ്പുറം, ഇബ്റാഹീം അൽ ഹികമി, ജോയിൻ കൺവീനർമാർ: സുബ്ഹാൻ സ്വലാഹി, ഹബീബ് റഹ്മാൻ, ജിയാസ്, പ്രോഗ്രാം: സിയാദ് കണ്ണൂർ, സുബ്ഹാൻ സ്വലാഹി,ഫിനാൻസ്: ആസാദ് കെ.പി., ലമീസ് ബേപ്പൂർ, ദഅവാ : ഹബീബ് റഹ്മാൻ, ഹിഷാം, നിയാസ് ഇ.പി., പബ്ലിസിറ്റി: അലിയാർ കോതമംഗലം, ജിയാസ്, രജിസ്ട്രേഷൻ: ഷാജി, ജംഷീർ,
ഇവൻ്റ് മാനേജ്മെൻറ്: അബ്ദുല്ല ഇമ്പിച്ചി, നസറുദ്ദീൻ പുനലൂർ, ഫുഡ് ആൻ്റ് റഫ്രഷ് മെൻ്റ് :ഷൈലാസ് കുഞ്ചു, ശിഹാബ് കൊല്ലം, സ്റ്റേജ് ആൻ്റ് ലോജിസ്റ്റിക്സ് : സലീം ആലുവ, അനസ് ഫറോക്ക്, ഹാഫിസ് കൊല്ലം, ഐടി: നസീർ ബംഗാര, നിസാജ്, വിഡിയോ: നിഷാദ് പെരുമ്പാവൂർ, ലൈറ്റ് ആൻ്റ് സൗണ്ട് സിസ്റ്റം: റഷീദ് പറളി, വളണ്ടിയർ: ഷൗക്കത്ത് നിലമ്പൂർ, ഫാസിൽ ടി മുഹമ്മദ്, സുഫൈർ, ട്രാൻസ്പോർട്ടേഷൻ: അലി ഫർഹാൻ, നൗഫൽ റഹ്മാൻ, നസീഫ് കടലുണ്ടി, ജാബിർ, അനീസ് ഉസ്മാൻ, ഗസ്റ്റ് റിലേഷൻ: ഉസ്മാൻ പാലശ്ശേരി, അമീൻ നരിക്കുനി, ടീനേജ് ആൻഡ് കിഡ്സ് പ്രോഗ്രാം: ഷിയാസ് റഷീദ്, ഇസ്മായിൽ പൊട്ടേങ്ങൽ, മുഹമ്മദ് ഷാ പുനലൂർ, വനിതാ വിംഗ്: ആയിശ, ഡോ.മുഹ്സിന.
ജുബൈലിലെ വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യമേർപ്പെടുത്തുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0503722340 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.