ജിദ്ദ: പഴയ കാല തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നുള്ളവരുടെ കൂട്ടായ്മയായ ജെ.ടി.എ യുടെ വാർഷികം തിരുവുത്സവം 2025 എന്ന പേരിൽ ആഘോഷിച്ചു. ജെ.ടി.എ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും പിന്നണി ഗായികമാരായ സജ്ല സലിമും സജ്ലി സലിമും ചേർന്നവതരിപ്പിച്ച ഗാനമേളയും ആഘോഷത്തിന് കൊഴുപ്പേകി.
മിർസ ഷെരീഫ്, നൂഹ് ബീമാപള്ളി, വിജേഷ് ചന്ദ്രു, റഷീദ് ഓയൂർ, സന്ധ്യ, ആഷ്ന, രജികുമാർ, ആഷിർ കൊല്ലം എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഗുഡ് ഹോപ്പ്, ഫിനോം അക്കാദമികളിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങൾ, ഫാസിൽ ഓച്ചിറയുടെ സ്പോട്ട് ഡബ്ബിംഗ്, ശ്രീത ടീച്ചർ ചിട്ടപ്പെടുത്തിയ കാക്കാരിശ്ശി നാടകം, ഡാണ്ടിയ ഡാൻസ് എന്നിവയും അരങ്ങേറി.

അനിൽ വിദ്യാധരൻ, മാജാ സാഹിബ് ഓച്ചിറ, അയ്യൂബ് പന്തളം, നവാസ് ബീമാപള്ളി, മസൂദ് ബാലരാമപുരം, നവാസ് ചിറ്റാർ, ശിഹാബ് താമരക്കുളം, ഷാനവാസ് കോന്നി, സിയാദ് അബ്ദുള്ള, നൗഷാദ് പൻമന, മുജീബ് കന്യാകുമാരി, നജീബ് കോതമംഗലം, ഹിജാസ് കളരിക്കൽ കൊച്ചി, ജിന്നി ജോർജ്, ലിസി വർഗ്ഗീസ്, ജ്യോതി കുമാർ, ഖദീജാ ബീഗം, ഷാനി മാജ, സൈനാ അലി , ഷാഹിന ആഷിർ, സിമി, സിത്താര നൗഷാദ്, മറിയം ടീച്ചർ കലാ സാങ്കേതിക സഹകരണം നിർവ്വഹിച്ച നിസാർ മടവൂർ, സന്തോഷ് കടമ്മനിട്ട, നജീബ് വെഞ്ഞാറമ്മൂട്, സുബൈർ ആലുവ, ജെ ടി എ കൺവീനർ റഷീദ് ഓയൂർ എന്നിവർ നേതൃത്വം നൽകി.

കലാപരിപാടികൾക്ക് ജനറൽ കൺവീനർ ദിലീപ് താമരക്കുളം ആമുഖം അവതരിപ്പിച്ചു. പ്രസിഡണ്ട് അലി റാവുത്തർ തേക്കുതോട് അധ്യക്ഷതയും, കൺവീനർ ശിഹാബ് താമരക്കുളം സ്വാഗതവും ട്രഷറർ നൗഷാദ് പൻമന നന്ദിയും രേഖപ്പെടുത്തി. അബീർ മെഡിക്കൽ ഗ്രൂപ്പ് സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് ഇംറാൻ വാർഷികാഘോഷം ഉദ്ഘാടനം നിർവ്വഹിച്ചു.
അബീർ മെഡിക്കൽ ഗ്രൂപ്പ് , അൽ സലാം മെഡിക്കൽ കോംപ്ലക്സ്, മസൂദ് ബാലരാമപുരം, നജീബ് വെഞ്ഞാറമ്മൂട്, അനിൽകുമാർ പത്തനംതിട്ട, വിജയ് ഫുഡ് പ്രോഡക്ട്സ്, ദേ പുട്ട്, ജ്യോതികുമാർ, വാസു വെള്ളേടത്ത് മുഹമ്മദ് ഹഫീസ് റഹ്മാൻ എന്നിവരെ സദസ്സിൽ ആദരിച്ചു. അബീർ മെഡിക്കൽ ഗ്രൂപ്പ് സാമൂഹ്യ പ്രവർത്തനങ്ങൾക്കായി അലി തേക്കുതോടിനെ പൊന്നാട അണിയിച്ചു. മുഹമ്മദ് റാഫി ബീമാപള്ളി, റോസ്ലിൻ വയനാട് എന്നിവർ അവതാരകരായി. 2025-26 വർഷത്തേക്കുള്ള ഭാരവാഹികളായി നിലവിലെ ഭാരവാഹികളെ ജനറൽ ബോഡിയോഗം തെരഞ്ഞെടുത്തതായി അസ്സോസിയേഷൻ നേതൃത്വം അറിയിച്ചു.