ജിസാൻ: സബിയ കെ.എം.സി.സിയുടെ നേതൃത്വത്തിൽ സബിയ ജനറൽ ഹോസ്പിറ്റലിൽ വെച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സബിയായിലെ ഇരുപത്തിയഞ്ചോളം പ്രവർത്തകർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു.
സബിയ കെഎംസിസി പ്രസിഡന്റ് സാദിക്ക് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് നാഷണൽ കമ്മറ്റി സെക്ടറേറ്ററിയേറ്റ് അംഗം ഗഫൂർ വാവൂർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ കെഎംസിസി യുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്ത് ഒട്ടനവധി പ്രവർത്തനങ്ങൾ കെഎംസിസി നടത്തി വരുന്നുണ്ട് എന്നദ്ദേഹം പറഞ്ഞു. ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഡയറക്ടർ ബൈഷി മോക്കളി ആശംസയർപ്പിച്ചു. ഈ ക്യാമ്പ് കോർഡിനേറ്റ് ചെയ്ത കെഎംസിസി കമ്മറ്റി ഭാരവാഹികൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. തുടർന്നും നിങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും ആവശ്യ പെട്ടു.
രാവിലെ 8. 30 നു തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് 2 മണിയോടെ അവസാനിച്ചു.സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ഡോ മൻസൂർ നാലകത്ത്, ബഷീർ ആക്കോട് , ഏരിയ കമ്മറ്റി ഭാരവാഹികളായ ബഷീർ ഫറോക്ക്, കബീർ പൂക്കോട്ടൂർ, ഷാഫി വി ടി, ആരിഫ് ഒതുക്കുങ്ങൽ,സാലിം നേച്ചിയിൽ, അഫ്സൽ പത്തിരിയാൽ,അസീസ് മോങ്ങം, ശിഹാബ് കുന്നുംപുറം,അബ്ദുൽ കരീം മുസ്ലിയരങ്ങാടി എന്നിവർ നേതൃത്വം നൽകി .