ജിസാൻ- സൗദി അറേബ്യയുടെ തൊണ്ണൂറ്റിനാലാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ജിസാൻ കെ.എം.സി.സി രക്തദാനം നടത്തി. കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്നം നൽകുന്ന രാജ്യത്തിന് ജീവരക്തം സമ്മാനം എന്ന പ്രമേയത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
ശനിയാഴ്ച രാവിലെ 9 മണി മുതൽ സബിയ ജനറൽ ഹോസ്പിറ്റലിലും, ഞായറാഴ്ച രാവിലെ മുഹമ്മദ് ബിൻ നാസർ ഹോസ്പിറ്റലിലും ക്യാമ്പ് സംഘടിപ്പിച്ചു. ഇരുക്യാമ്പുകളിലുമായി നാൽപതോളം പ്രവർത്തകർ രക്തം ദാനം നൽകി.
സബിയ ജനറൽ ഹോസ്പിറ്റലിൽ നടന്ന ചടങ്ങ് ജിസാൻ കെ.എം.സി.സി പ്രസിഡന്റ് പ്രസിസന്റ് ഷംസു പൂക്കോട്ടൂരും, മുഹമ്മദ് ബിൻ നാസർ ഹോസ്പിറ്റലിൽ നടന്ന ചടങ്ങ് കെ.എം.സി.സി നാഷണൽ കമ്മറ്റി സെക്രട്ടറി ഹാരിസ് കല്ലായിയും ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ സുൽത്താൻ അൽ മാലികി,
ലാബ് ഡയറക്ടർ ഡൊമിനിറ്റ്, ജനറൽ മാനേജർ മൻസൂർ,സൂപ്പർവൈസർ അലി ഹാഷ്മി എന്നിവർ ആശംസ നേർന്നു.
ജിസാൻ കെഎംസിസി നേതാക്കളായ എം എ അസീസ്, ഡോ മൻസൂർ നാലകത്ത്, ഗഫൂർ വാവൂർ,സാദിഖ് മാസ്റ്റർ, ഗഫൂർ മൂന്നിയൂർ, ജസ്‌മൽ വളമംഗലം,നാസർ വാക്കാലൂർ, ബഷീർ ആക്കോട്, സിറാജ് പുല്ലൂരാംപാറ,സമീർ അമ്പലപ്പാറ, ബാവ ഗൂഡല്ലൂർ, കബീർ പൂക്കോട്ടൂർ,ആരിഫ് ഒതുക്കുങ്ങൽ,ഷാഫി മണ്ണാർക്കാട് ഷഫീഖ് ,ജംഷീർ, ഷംസു ഔവ്ലാൻ, ഗഫൂർ വെട്ടത്തൂർ തുടങ്ങിയവർ രക്തദാന ക്യാമ്പിനു നേതൃത്വം നൽകി