Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 22
    Breaking:
    • ജിദ്ദയിൽ കാൽപ്പന്തുകളിയിൽ ആവേശം തീർക്കാൻ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലത്തിന്റെ കെ-എൽ 84 സൂപ്പർ കപ്പ് ഫുട്ബോൾ
    • ഒ.ഐ.സി.സി നേതാക്കൾ കരിപ്പൂർ ഹജ് ഹൗസ് സന്ദർശിച്ച് ചെയർമാനുമായി ചർച്ച നടത്തി
    • കോണ്‍ട്രാക്ട് കമ്പനിയെ വിലക്കിയതിന്റെ പേരില്‍ ദേശീയപാത നിര്‍മാണം അനന്തമായി നീളരുത്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
    • ഇന്ത്യയുടെ മുൻ ഫുട്ബോളർ നജ്മുദ്ദീൻ അന്തരിച്ചു, വിടവാങ്ങുന്നത് ഇന്ത്യൻ ഫുട്ബോളിലെ മറഡോണ
    • ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, വിജയശതമാനം 77.81
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    “ജിസാൻ തഖ്റ” (ജിസാൻ വായിക്കുന്നു), ഒന്നാമത് ജിസാൻ അന്താരാഷ്‌ട്ര പുസ്തകോത്സവം സമാപിച്ചു

    താഹ കൊല്ലേത്ത്By താഹ കൊല്ലേത്ത്18/02/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഒന്നാമത് ജിസാൻ അന്താരാഷ്‌ട്ര പുസ്തകോത്സവ നഗറിൽ ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ സന്ദർശനം നടത്തുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാൻ: 25 മത് ജിസാൻ വിന്റർ ഫെസ്റ്റിവലിനോടനുബന്ധിച്ച് സൗദി ജനറൽ അതോറിറ്റി ഫോർ ലിറ്ററേച്ചർ, പബ്ലിഷിംഗ് ആൻറ് ട്രാൻസ്‌ലേഷൻ സംഘടിപ്പിച്ച ഒന്നാമത് ജിസാൻ അന്താരാഷ്‍ട്ര പുസ്തകോത്സവം ജനപങ്കാളിത്തവും വൈവിധ്യമാർന്ന സാഹിത്യ-സാംസ്‌കാരിക പരിപാടികളും കൊണ്ട് ശ്രദ്ധേയമായി. ജിസാനിലെ പുസ്തകപ്രേമികൾക്ക് വായനയുടെ ലഹരി പകർന്ന ഏഴുനാൾ നീണ്ട ജിസാൻ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൻറെ ആദ്യ പതിപ്പ് നഗരത്തിന് അക്ഷര വസന്തം തീർത്തു കൊണ്ട് ഇന്ന് സമാപിച്ചു. “ജിസാൻ തഖ് റ” (ജിസാൻ വായിക്കുന്നു) എന്ന പേരിൽ ജിസാൻ പ്രിൻസ് സുൽത്താൻ കൾച്ചറൽ സെന്ററിൽ നടന്ന അന്താരാഷ്‌ട്ര പുസ്തകമേളയിൽ അഭൂതപൂർവമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. 300 ൽ പരം പ്രാദേശിക-അന്തർദേശിയ പ്രസാധകരും ഏജൻസികളും പങ്കെടുത്ത പുസ്തകമേള ഈ മാസം 11 ന് ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് രാജകുമാരനാണ് ഉദ്ഘാടനം ചെയ്‌തത്. അന്താരാഷ്‌ട്ര പുസ്തകമേളയോടനുബന്ധിച്ച് 350 വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ നടന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എഴുത്തുകാരും വായനക്കാരും ഒന്നിച്ച സംവാദാത്മക സെഷനുകളിൽ സൗദിയിലെയും അറബ് രാജ്യങ്ങളിലെയും പ്രമുഖ എഴുത്തുകാരും ബുദ്ധിജീവികളും പങ്കെടുത്തു. പുസ്തകോത്സവത്തിൽ പങ്കടുക്കുന്ന എഴുത്തുകാരുടെ കൈയൊപ്പുള്ള പുസ്തകങ്ങൾ വാങ്ങാൻ പ്രത്യേക സ്റ്റാളുകൾ എല്ലാ ദിവസവും പ്രവർത്തിച്ചിരുന്നു. അറബിയിലും ഇംഗ്ലീഷിലുമുള്ള മൂന്നു ലക്ഷത്തോളം പുസ്‌തകങ്ങൾ വിവിധ സ്റ്റാളുകളിലായി പുസ്തകോത്സവത്തിൽ ഉൾപ്പെടുത്തിയിരുന്നു. പ്രിന്റഡ്‌ പുസ്‌തകങ്ങക്കൊപ്പം ഇലക്ട്രോണിക് പുസ്‌തകങ്ങളും വിവിധ അന്താരാഷ്‌ട്ര പ്രസിദ്ധീകരണങ്ങളും പേനകളും എഴുത്തുപകരണങ്ങളും ജിസാനിലെ കരകൗശല വസ്‌തുക്കളും സ്റ്റാളുകളിൽ ലഭ്യമായിരുന്നു.

    കവിതാ സായാഹ്നം, സെമിനാർ, പുസ്തകചർച്ച, സാഹിത്യ ശിൽപശാല, പ്രദർശനങ്ങൾ, കുട്ടികൾക്കുള്ള പരിപാടികൾ എന്നിവ പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്നു. വിലക്കുറവുള്ള പുസ്തകങ്ങൾക്കായുള്ള ഒരു ഷോപ്പിംഗ് ടെന്റും കുട്ടികൾക്ക് പുസ്തകങ്ങൾ തേടിയുള്ള ഒരു മാന്ത്രിക യാത്രയും പ്രദർശന നഗരിയിൽ ഒരുക്കിയിരുന്നു.

    ജിസാൻ അന്താരാഷ്‌ട്ര പുസ്തകോത്സവം പുസ്തകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വിപണനം മാത്രമല്ല, മറിച്ച് ആഗോള തലത്തിലുള്ള സാംസ്‌കാരിക വിനിമയം സാധ്യമാക്കുകയും വായനക്കും എഴുത്തുകാർക്കും പ്രോത്സാഹനം നൽകുകയുമാണ് ലക്ഷ്യമിടുന്നതെന്ന് പുസ്തകോത്സവത്തിൻറെ സംഘാടക സമിതി ഭാരവാഹിയായ ഹമദ് അലി ദുഗ്‌ദഗി പറഞ്ഞു. ജിസാൻ അന്താരാഷ്‌ട്ര പുസ്തകോത്സവം നഗരത്തിന് പുതിയ സാംസ്‌കാരികാനുഭവം പകർന്നതായും ഇലട്രോണിക്‌ ബുക്കുകളുടെ പുതിയ കാലത്തും പ്രിന്റഡ് പുസ്തകങ്ങളോടാണ് വായനക്കാർക്ക് ഏറെ പ്രിയമെന്നും അദ്ദേഹം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ജിദ്ദയിൽ കാൽപ്പന്തുകളിയിൽ ആവേശം തീർക്കാൻ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലത്തിന്റെ കെ-എൽ 84 സൂപ്പർ കപ്പ് ഫുട്ബോൾ
    22/05/2025
    ഒ.ഐ.സി.സി നേതാക്കൾ കരിപ്പൂർ ഹജ് ഹൗസ് സന്ദർശിച്ച് ചെയർമാനുമായി ചർച്ച നടത്തി
    22/05/2025
    കോണ്‍ട്രാക്ട് കമ്പനിയെ വിലക്കിയതിന്റെ പേരില്‍ ദേശീയപാത നിര്‍മാണം അനന്തമായി നീളരുത്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
    22/05/2025
    ഇന്ത്യയുടെ മുൻ ഫുട്ബോളർ നജ്മുദ്ദീൻ അന്തരിച്ചു, വിടവാങ്ങുന്നത് ഇന്ത്യൻ ഫുട്ബോളിലെ മറഡോണ
    22/05/2025
    ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, വിജയശതമാനം 77.81
    22/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version