ജിസാന്‍: അസുഹ്ബ ഫാമിലി മീറ്റിന്റെ ഭാഗമായി ജിസാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അഹ്‌ലന്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു. മുഗള്‍ ഇന്ത്യന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. ഇസ്ലാഹി സെന്റര്‍ സെക്രട്ടറി ഷംസീര്‍ സ്വലാഹി അധ്യക്ഷത വഹിച്ച സംഗമം പ്രമുഘ പ്രഭാഷകനും പണ്ഡിതനുമായ ശിഹാബ് എടക്കര മുഖ്യ പ്രഭാഷണം നടത്തി.
ക്യു.എച്ച്.എല്‍.എസ് പതിനൊന്നാം ഘട്ട പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഷിബില ഷെറിന്‍, ദേശീയ തലത്തില്‍ എഴാം റാങ്ക് നേടിയ സഹ്‌ല തച്ചുപറമ്പന്‍, മാഷിദ് പി.കെ, അബൂഅല്‍ന, അബ്ദുല്‍ റസാഖ് എന്നിവര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു.
ഫാമിലി മീറ്റിനോടനുബന്ധിച്ച് നടന്ന കളറിംഗ് മത്സരത്തില്‍ കിഡ്‌സ് വിഭാഗത്തില്‍ അല്‍ന ഷംസീര്‍, ആയിശ അസ്‌നി സി.എം, ആമിന അംറ, ഫാത്തിമ ബിന്‍ത്ത് മുജീബ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ഹൈറിന്‍ കെ, ആസിയ മന്‍സൂര്‍, അസ്മ മന്‍സൂര്‍, ഫാത്തിമ ഇസ്മാഈല്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാന വിതരണം കെ.എം.സി.സി സൗദി നാഷണല്‍ സെക്രട്ടറി ഹാരിസ് കല്ലായി, ശിഹാബ് എടക്കര, ഷംസു പൂക്കോട്ടൂര്‍ (പ്രസിഡന്റ്, ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി) ഡോ മന്‍സൂര്‍ നാലകത്ത് (ജിസാന്‍ യൂണിവേഴ്‌സിറ്റി) ഇസ്മയില്‍ മാനു(തനിമ, സാംസ്‌കാരിക വേദി) എന്നിവര്‍ നല്‍കി.
ക്യു.എച്ച്.എല്‍.എസ് പന്ത്രണ്ടാം ഘട്ട പദ്ധതിയുടെ ഹാന്റ് ബുക്ക് നൗഷാദ് ഇസാഫ്‌കോക്ക് നല്‍കി ശിഹാബ് എടക്കര ഉദ്ഘാടനം ചെയ്തു. സുഫിയാന്‍ ഫൈസല്‍ ആമുഖ പ്രസംഗം നടത്തി. സുല്‍ഫീക്കര്‍ കൊല്ലം, ജമാല്‍ പത്തപ്പിരിയം, ശിഹാബ് അയനിക്കോട്, ഷഫീഖ് ബാബു മോങ്ങം അബ്ദുല്‍ റസാഖ് വാഴക്കാട്, മുജീബ് വാടിക്കല്‍, സഫീര്‍ സി.ടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.