ജിദ്ദ- തിരൂരങ്ങാടി മുനിസിപ്പൽ കെ.എം.സി.സി ഇഫ്താർ സംഗമം നടത്തി. വേൾഡ് കെഎംസിസി പ്രസിഡണ്ടും തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാനും സൗദി കെ.എം.സി.സി മുഖ്യരക്ഷാധികാരിയുമായ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രവർത്തനങ്ങളാണ് ഇത്രയും കാലം നാം നടത്തി വന്നിട്ടുള്ളതൊന്നും ജീവകാരുണ്യ റിലീഫ് പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്ക് എതിരായ പോരാട്ടം ശക്തമാക്കണമെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
റമദാനിൽ നടക്കുന്ന സി എച്ച് സെന്റർ, പ്രവാസി മെഡിക്കൽ സെൽ, ശിഹാബ് തങ്ങൾ റിലീഫ് സെൽ തുടങ്ങിയ റിലീഫ് പ്രവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രടറി വി പി മുസ്തഫയും മലപ്പുറം ജില്ലാ കെ എംസിസിയുടെ സുരക്ഷാ പദ്ധതിയെ കുറിച്ചും സോളാർ കണക്ഷൻ പദ്ധതിയെ കുറിച്ചും സീതി കൊളക്കാടൻ വിശദീകരിച്ചു.
വേൾഡ് കെ.എം.സി.സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.പി മുഹമ്മദ് കുട്ടിയെ തിരൂരങ്ങാടി മുനിസിപ്പൽ കെഎംസിസി കമ്മിറ്റി പ്രസിഡന്റ് എം.പി അബ്ദുറഊഫ് എം.പി ഷാൾ അണിയിച്ച് ആദരിച്ചു.
ഇസ്ലാഹി സെന്റർ പ്രതിനിധി ശിഹാബ് സലഫി എടക്കര ഉൽബോധന പ്രസംഗം നടത്തി. വൈസ് പ്രസിഡണ്ട് ഷമീം തപ്പി ലഹരി വിരുദ്ധ പ്രതിജ്ഞ വാക്യങ്ങൾ ചൊല്ലിക്കൊടുത്തു
ജില്ലാ മണ്ഡലം നേതാക്കളായ സീതി കൊളക്കാടൻ, സുഹൈൽ പി കെ, ജാഫർ വെന്നിയൂർ, നാസർ മമ്പുറം, റഷീദ് കോഴിക്കോടൻ, മുനീർ പോക്കാട്ട്, അബ്ദുസമദ് പൊറ്റയിൽ, എം.സി സുഹൈൽ തുടങ്ങിയവർ ആശംസകൾ നേർന്നു. റാഫി തെന്നല, മുനീർ താപ്പിൽ, മുഹമ്മദ് സമീർ പെരുമണ്ണ, ശാക്കിർ പെരുമണ്ണ, ഉമർ അലി പിടി, മുജീബ് എടരിക്കോട്, മുജീബ് എ സി, ഗഫൂർ പൂങ്ങാടൻ, മുഹമ്മദലി കുന്നുമ്മൽ, ഇസ്മായിൽ കൊളക്കാടൻ, അബ്ദുസമദ് വരമ്പനാലുങ്ങൽ, ഷെഫീഖ് വടക്കേത്തല, ഗഫൂർ ഗുലയിൽ പോളി ക്ലിനിക്, ജാഫർ കക്കാട്, ഗഫൂർ കെ കെ, അദ്നാൻ പന്താരങ്ങാടി, നജീബ് കാരാട്ട്, അബ്ദുല്ല പൂങ്ങാടൻ തുടങ്ങിയവർ നേതൃത്വം നൽകി.
അബ്ദുസമദ് കടവത്തിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് എം.പി അബ്ദുറഊഫ് അധ്യക്ഷത വഹിച്ചു. പി.എം.എ ബാവ സ്വാഗതവും അഷ്റഫ് ചുള്ളിപ്പാറ നന്ദിയും പറഞ്ഞു