Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 14
    Breaking:
    • അടച്ചിട്ട വാഹനത്തിൽ മണിക്കൂറോളം കുടുങ്ങി: നാല് വയസ്സുകാരൻ മരിച്ചു
    • ഗാസയിൽ ഹമാസ് സുരക്ഷാ സേനയുടെ ആക്രമണം; പ്രമുഖ കുടുംബത്തിലെ 32 അംഗങ്ങൾ കൊല്ലപ്പെട്ടു
    • ജൈറ്റക്സ് പ്രദർശനത്തിന് തുടക്കം; ദുബൈ ഭരണാധികാരി ഉൽഘാടനം ചെയ്തു
    • ജിദ്ദയിൽ എത്തിയ ജെബി മേത്തർ എംപിക്ക് ഉഷ്മള സ്വീകരണം
    • മുഖ്യമന്ത്രിയുടെ അബുദാബി സന്ദർശനം; വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ടാലന്റ്  ടീൻസ് ജിദ്ദ  ടീൻ ടോക്സ് സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/10/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ടാലന്റ്  ടീൻസ് ജിദ്ദ സംഘടിപ്പിച്ച ടീൻ ടോക്‌സിൽ ആദിൽ  നസീഫ്  വിദ്യാർത്ഥികളുമായി സംവദിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഇന്ത്യൻ ഇസ്‌ലാഹി  സെന്റർ ജിദ്ദയുടെ വിദ്യാർത്ഥി വിഭാഗമായ ടാലന്റ്  ടീൻസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച  “ടീൻ ടോക്സ്” ശ്രദ്ധേയമായി, വിഞ്ജാനത്തോടൊപ്പം വിനോദവും ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിപാടി  കുട്ടികൾക്ക് നവ്യാനുഭവം പകർന്നു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന  പരിപാടിയിൽ  എം.എസ്‌.എം മുൻ സംസ്ഥാന സെക്രട്ടറി ആദിൽ  നസീഫ് വിദ്യാർത്ഥികളുമായി  സംവദിച്ചു. സമകാലിക സാഹചര്യങ്ങളിൽ  കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ഹൃദ്യവും മനോഹരവുമായ  രീതിയിൽ അദ്ദേഹം അവതരിപ്പിച്ചു. കുട്ടികൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും പുതിയ  കാലത്തെ പ്രതീക്ഷകളെ  കുറിച്ചും, ചുറ്റുപാടുകളെ എങ്ങിനെ നന്മയുടെ  തുരത്തുകളാക്കി മാറ്റാൻ  സാധിക്കുമെന്നതിനെ  കുറിച്ചും അദ്ദേഹം സംസാരിച്ചു, സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി  നൽകി.

    പരിപാടിയിൽ  വിദ്യാർഥികൾക്കായി  വിവിധ  മത്സരങ്ങൾ  സംഘടിപ്പിക്കുകയും  വിജയികൾക്ക് സമ്മാന വിതരണവും  നടത്തി. പ്രസിഡന്റ് ആസിഫ് അഹ്‌മദ്‌ അധ്യക്ഷത  വഹിച്ചു, ആസിം ഖിറാഅത്തും ടാലന്റ് ടീൻസ് ജനറൽ സെക്രട്ടറി ജസീൽ  സ്വാഗതവും ട്രഷറർ അബ്ദുൽ ഫത്താഹ് നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ടാലന്റ് ടീൻസ് ജിദ്ദക്ക് കീഴിൽ  ടി ടി എഫ് എ എന്ന പേരിൽ  ഫുട്ബോൾ അക്കാദമിയും കുട്ടികൾക്കായി നീന്തൽ പരിശീലനവും നടത്തുന്നുണ്ട്. ടാലന്റ് ടീൻസ് ഗേൾസ് (TTG) എന്ന പേരിൽ  പെൺകുട്ടികൾക്കായി ഒരു വിംഗ് പ്രവർത്തിച്ചു വരുന്നു. പ്രവാസി  വിദ്യാർത്ഥികളുടെ  കഴിവും കർമ്മശേഷിയും  ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ടാലെന്റ് ടീൻസുമായി സഹകരിക്കാൻ താല്പര്യമുള്ള കുട്ടികൾ കൺവീനർമാരായ ശിഹാബ് പിസി (0507582701), സകരിയ (0504380615) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Indian Islahi center Teens Meet
    Latest News
    അടച്ചിട്ട വാഹനത്തിൽ മണിക്കൂറോളം കുടുങ്ങി: നാല് വയസ്സുകാരൻ മരിച്ചു
    14/10/2025
    ഗാസയിൽ ഹമാസ് സുരക്ഷാ സേനയുടെ ആക്രമണം; പ്രമുഖ കുടുംബത്തിലെ 32 അംഗങ്ങൾ കൊല്ലപ്പെട്ടു
    14/10/2025
    ജൈറ്റക്സ് പ്രദർശനത്തിന് തുടക്കം; ദുബൈ ഭരണാധികാരി ഉൽഘാടനം ചെയ്തു
    14/10/2025
    ജിദ്ദയിൽ എത്തിയ ജെബി മേത്തർ എംപിക്ക് ഉഷ്മള സ്വീകരണം
    14/10/2025
    മുഖ്യമന്ത്രിയുടെ അബുദാബി സന്ദർശനം; വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു
    14/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version