ജിദ്ദ : പേരാമ്പ്രയിൽ നടന്ന പോലീസ് ലാത്തിചാർജിൽ വടകര എം പി യും പാലക്കാട് മുൻ എം എൽ എ യുമായ ഷാഫി പറമ്പിലിനെ വളഞ്ഞിട്ടാക്രമിച്ച പോലീസ് ക്രൂരതക്കെതിരെ ജിദ്ദയിലെ പാലക്കാട് ജില്ലാ കമ്മറ്റി പ്രധിഷേധിച്ചു. വടകര എം പി ആയത് മുതൽ സി പി എമ്മിന്റെ കണ്ണിലെ കരടായ ഷാഫിയെ തകർക്കുന്നതിന് വേണ്ടി പോലീസ് ഒത്താശയോടെ ലാത്തി കൊണ്ടടിച്ച് മൂക്കും തലയും പൊട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്നലെ തന്നെ ശസ്ത്രക്രിയ നടക്കുകയുമുണ്ടായി. എന്നിട്ടും ലാത്തി കൊണ്ടടിച്ചിട്ടില്ല എന്ന പ്രസ്താവന റൂറൽ എസ് പി നടത്തിയെങ്കിലും വ്യക്തമായ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഷാഫിക്ക് പുറമെ സഹ പ്രവർത്തകരായ സുഹൃത്തുക്കളും അക്രമത്തിനിരയായി. ശബരിമല വിഷയം മറച്ചു വെക്കാൻ വേണ്ടി ഇടതുപക്ഷ സർക്കാരും, പിണറായിയുടെ പോലീസും കൂടി ഷാഫിയെ ഇല്ലാതാക്കാൻ നടക്കുന്ന ശ്രമങ്ങൾ പ്രധിഷേധാർഹമാണെന്ന് അവൈലബിൾ എക്‌സിക്യുട്ടീവ് യോഗത്തിൽ ജില്ലാ കമ്മറ്റിയുടെ പ്രതിഷേധം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group