ജിദ്ദ: കഴിഞ്ഞ ആറുവർഷമായി ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജ്യണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡല കാലങളിൽ ശബരിമലയിൽ നടത്തിവരുന്ന ശബരിമല സേവന കേന്ദ്രം ഈ വർഷവും സജീവം.
പത്തനംതിട്ടയിലും ചുറ്റുപാടുമുള്ള മുനിസിപ്പാലിറ്റി ഇടത്താവളം, ബസ് സ്റ്റാൻറ്റുകൾ, മൈലപ്ര, കുമ്പളാം പൊയ്ക, വടശേരിക്കര, റാന്നി,പെരുന്നാട് എന്നി പ്രദേശങ്ങളിൽ കുടിവെള്ളം, ചുക്ക് കാപ്പി, ലഘു ഭക്ഷണങൾ, അന്നദാനം, മൈലപ്രയിൽ ഹെല്പ് ലൈൻ സെന്റർ, വിരി കേന്ദ്രം തുടങ്ങിയവയാണ് സേവന കേന്ദ്രത്തിന്റെ ഭാഗമായി ഈ വർഷവും നടത്തി. രണ്ടു ദിവസം അന്നദാനവും നടത്തി.
രണ്ടിടങ്ങളായി രണ്ടായിരത്തിലധികം അയ്യപ്പ ഭക്തൻ മാരും മറ്റും അന്നദാനത്തിൽ പങ്കെടുത്തു.
ജിദ്ദ റീജിനൽ കമ്മറ്റി ജനറൽ സെക്രട്ടറി അസ്‌ഹാബ് വർക്കലയുടെ അദ്ധ്യക്ഷതയിൽ
സേവന കേന്ദ്രയിൽ നടന്ന ലളിതമായ ചടങ്ങിൽ കഴിഞ്ഞ ആറുവർഷമായി സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അശോക് കുമാർ മൈലപ്രയെ കെ.പി.സി.സി ജനറൽ സെക്രട്ടറി പി എ സലീം ജിദ്ദ ഒഐസിസി യുടെ ഉപഹാരം നൽകി ആദരിച്ചു. കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി സാമുവൽ കിഴക്ക്പുറം, മണ്ഡലം പ്രസിഡന്റ് നാസർ തൊണ്ടമണ്ണിൽ, പെന്റ മെഹബൂബ് അഹമ്മദ്, ജിദ്ദ റീജിനൽ കമ്മറ്റി അംഗങ്ങളായ മണികണ്ഠൻ നാവായിക്കുളം ,റാഷിദ് വർക്കല, അനിയൻ ജോർജ്ജ്, പ്രണവം ഉണ്ണികൃഷ്ണൻ, ബാബു കുട്ടി കുരിക്കാട്ടിൽ, സാബു മോൻ പന്തളം, രാജേന്ദ്രൻ മാസ്റ്റർ , സുദിൻ പന്തളം, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഹക്കീം പാറയ്ക്കൽ പ്രസിഡന്റായ ജിദ്ദ റീജിനൽ കമ്മറ്റിക്കുകീഴിൽ, അനിൽ കുമാർ പത്തനംതിട്ട ജനറൽ കൺവീനറും, രാധാകൃഷ്ണൻ കാവുബായി ( കണ്ണൂർ) കൺവീനറുമായുള്ള കമ്മറ്റിയാണ് ശബരിമല സേവനകേന്ദ്രത്തിന്റെ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്.