ജിദ്ദ :വർത്തമാനകാലത്തെ കലുഷിതമായ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ കണ്ണിയായും മതേതര രാഷ്ട്രീയത്തിൻ്റെ മുന്നണിപ്പോരാളികളിൽ പ്രമുഖനുമായ സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുടെ നിര്യാണം ഏറെ ദു:ഖകരവും രാജ്യത്തിൻ്റെ പ്രതിപക്ഷ നേതൃനിരയിൽ വലിയ വിടവ് സൃഷ്ടിക്കുന്നതുമാണ്. കർമ്മരംഗത്ത് ഊർജ്ജസ്വലനായിരുന്ന അദ്ദേഹം പ്രസംഗത്തിലൂടെയും എഴുത്തിലൂടെയുമെല്ലാം മതേതര രാഷ്ട്രീയത്തിന്റെ സൈദ്ധാന്തികതലത്തെ കൂടുതൽ ശക്തമാക്കിയ നേതാവാണ്. മതേതര പാർട്ടികളുടെ വിശാലമായ ഐക്യമാണ് സമകാലിക ദേശീയരാഷ്ട്രീയം ആവശ്യപ്പെടുന്നതെന്ന തിരിച്ചറിവും പ്രവർത്തനങ്ങളും അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിന്റെ മൂല്യമുയർത്തുന്നതായിരുന്നു.
വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിലൂടെ നേതൃരംഗത്തെത്തിയ യെച്ചൂരി കോൺഗ്രസ് പാർട്ടിയുടെ ദേശീയ നേതൃത്വത്തോട് ഏറെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു.
യെച്ചൂരിയുടെ വിയോഗത്തിൽ ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റിയുടെ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർട്ടിപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group