ജിദ്ദ- പ്രവാസിയായിരിക്കെ രോഗബാധിതനായി നാടണയേണ്ടി വന്ന നിലമ്പൂർ സ്വദേശിയുടെ ചികിത്സക്കുള്ള പണം സ്വരൂപിക്കാനായി മന്തി ചലഞ്ചുമായി ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി.സി.
ഈ മാസം 27ന് വെള്ളിയാഴ്ചയാണ് 20 റിയാൽ നിരക്കിൽ മന്തി ചാലഞ്ച് നടത്തുന്നത്.
ഷറഫിയ്യ ബഗ്ദാദിയ സഫയർ ഓഡിറ്റോറിയത്തിൽ ചേർന്ന കൗൺസിലിന്റെ ഉൽഘാടനം ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി സെക്രടറിഅബുട്ടി പള്ളത്ത് ഉൽഘാടനം ചെയ്തു,
സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളിഅദ്ധ്യക്ഷത വഹിച്ചു, കെ.പി.സൽമാൻ, അൻവർ ബാപ്പു ( വഴിക്കടവ്) കെരീം പനോലൻ, മനാഫ് പൂക്കോട്ടുംപാടം (അമരംമ്പലം) ഉമ്മർ കെ.പി. ഹഖ് കൊല്ലേരി (ചുങ്കത്തറ ) ജലീൽ, സജാദ്, (മൂത്തേടം) സലീം മുണ്ടേരി, സുധീർ കുരിക്കൾ (പോത്ത്കല്ല്) സിറാസ് (കരുളായ് ) എന്നിവർ പഞ്ചായത്തുകളെ പ്രതി നീധികരിച്ച് ചർച്ചയിൽ പങ്കെടുത്തു.
ഗഫൂർ പോത്ത് കല്ല്, അസ് കർ അമരംമ്പലം, ജാഫർ മൂത്തേടം, ബഷീർ ചെമ്മല, റാഫി വഴിക്കടവ്, അബ്ദുൽ ഗഫൂർ മൂത്തേടം എന്നിവർ കൗൺസിൽ നിയന്ത്രിച്ചു, ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സിയുടെ നേതൃത്വത്തിൽ കേരള പ്പിറവി ദിനമായ2024 നവംമ്പർ ഒന്നിന് ജില്ലയിലെ മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന ഫുട്ബോൾ മത്സരത്തിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാനും മണ്ഡലത്തിൽ നിന്ന് ടീമിനെ മത്സരിപ്പിക്കാനും തീരുമാനിച്ചു, സെക്രട്ടറി ഫസലു മൂത്തേടം സ്വാഗതവും,ട്രഷറർ ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു.