ജിദ്ദ- വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജിദ്ദ നവോദയ സഫ ഏരിയക്ക് കിഴിലുള്ള വിവിധ യൂണിറ്റുകൾ ബിരിയാണി ചലഞ്ചിലൂടെയും, സ്ക്രാപ് ചലഞ്ചിലൂടെയും സാമ്പത്തികമായും സമാഹരിച്ച 10045 റിയാൽ കൈമാറി. ജിദ്ദ നവോദയ സെൻട്രൽ കമ്മിറ്റി ട്രഷറർ സി.എം അബ്ദുറഹ്മാന് സഫാ ഏരിയയിലെ മുതിര്‍ന്ന സഖാവ് സി.എം മുജീബ് റഹ്മാൻ അത്തിക്കൽ കൈമാറി. നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ, ഏരിയ പ്രസിഡന്റ് ജലീൽ, ബഹാവുദ്ദീൻ, റഷീദ്, റഫീഖ്, ഫുള്ളായിൽ, ഇർഫാൻ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group