ജിദ്ദ: കേരളത്തെ ലഹരിമുക്തമാക്കാതെ പ്രവാസികൾക്ക് വിദേശത്ത് സമാധാനത്തോടെ ജീവിക്കാനാകില്ലെന്ന് വേൾഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു. വേൾഡ് കെഎംസിസിയുടെ നേതൃത്വത്തിൽ ലഹരി വ്യാപനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം.സി.സി കോഴിക്കോട് നിർമ്മിക്കാനിരിക്കുന്ന ഓഫീസ് കെട്ടിടം കെ.എം.സി.സി പ്രവർത്തകരുടെ ഫണ്ട് കൊണ്ട് മാത്രമുള്ളതായിരിക്കും. മറ്റുള്ളവരിൽനിന്ന് പിരിവെടുത്തായിരിക്കില്ല നിർമ്മിക്കുക. വർഷങ്ങൾക്കു മുമ്പ് സൗദിയിൽ കെ.എം.സി.സിയെ പടുത്തുയർത്താൻ കഷ്ടപ്പെട്ട പഴയകാല പ്രവർത്തകർക്കുള്ള ആശ്വാസ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. സുരക്ഷാ പദ്ധതി ജാതി മത ഭേദമന്യേ വലിയ ആശ്വാസമാവുകയാണ്. ഇനിയും പദ്ധതിയിൽ ചേരാൻ ബാക്കിയുള്ള കെഎംസിസി പ്രവർത്തകർ പദ്ധതിയിൽ ചേരണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. അരിമ്പ്ര അബൂബക്കർ അധ്യക്ഷത വഹിച്ചു.

പാലക്കാട് ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് മരക്കാർ മൗലവി മാരായമംഗലം, പാലക്കാട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. സിദ്ദിഖ്, ചന്ദ്രിക അഫ്മിനിസ്ട്രേറ്റർ കെ. എം. സൽമാൻ, സലാം ഫൈസി ഒളവട്ടൂർ, സയ്യിദ് ഉബൈദുല്ല തങ്ങൾ, അഹമ്മദ് പാളയാട്ട്, നാസിർ വെളിയങ്കോട്, വി.പി മുസ്തഫ, വി.പി അബ്ദുൽ റഹ്മാൻ,നാസിർ മച്ചിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. ജംഷീർ ഖുർആൻ പാരായണം നടത്തി.