ജിദ്ദ – തിരൂരങ്ങാടി മുൻസിപ്പൽ കെ.എം.സി സി കമ്മിറ്റി ഇഫ്ത്താർ സംഗമവും പൊന്നാനി പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഡോ. അബ്ദുസമദ് സമദാനിയുടെ ഇലക്ഷൻ പ്രചരണയോഗവും സംഘടിപ്പിച്ചു
ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യവും മതേതരത്വവും പൂർണ്ണ അർത്ഥത്തിൽ പാലിക്കപ്പെടുന്ന ഒരു ഇന്ത്യക്കായി ഇന്ത്യ സഖ്യത്തിന്റെ വിജയം അനിവാര്യമാണെന്നും അതിനുവേണ്ടി എല്ലാവരും ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും മീറ്റ് ഉൽഘാടനം ചെയ്ത തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാനും സൗദി കെ എം സി സി മുഖ്യരക്ഷാധികാരിയുമായ കെ പി മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. പ്രവാസികൾ അവരുടെ കുടുംബങ്ങളുടെ വോട്ടുകൾ യഥാവിധി ചെയ്യുന്നുണ്ടെന്നും അതിൽ പ്രവാസ ലോകത്ത് താമസിക്കുന്ന വ്യക്തികളുടെ ഇടപെടലുകൾ ഇലക്ഷനിൽ അവരുടെ കുടുംബത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കുമെന്നും അതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും
നമുക്കും നമ്മുടെ മക്കൾക്കും വരുംതലമുറകൾക്കും സ്വസ്ഥമായും സമാധാനപരമായും ജീവിക്കാൻ നാനാത്വത്തിൽ ഏകത്വം എന്ന രാജ്യത്തിന്റെ ഏറ്റവും വലിയ മതേതര സങ്കല്പത്തെ നിലനിർത്താനും വർഗവെറിയെയും സഹവിദ്വേഷത്തെയും കൂട്ടക്കൊലകളെയും ഇല്ലാതെയാക്കുവാനും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ടുകൾ ചെയ്തും ചെയ്യിപ്പിച്ചും ഭരണഘടനാ വിഭാവനം ചെയ്യുന്ന ഒരു ഇന്ത്യക്കായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കണമെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഈ വരുന്ന തിരഞ്ഞടുപ്പിൽ കെ എം സിസി പ്രവർത്തകർ നടത്തേണ്ട ഇടപെടലുകളെകുറിച്ച് ജിദ്ദാ സെൻട്രൽ കമ്മിറ്റി സെക്രടറി ഇസ്‌ഹാഖ് പൂണ്ടോളി വിശദീകരിച്ചു. മലപ്പുറം ജില്ലാ കെ എംസിസി ചെയർമാൻ കെ കെ മുഹമ്മദ് ഇലക്ഷനിൽ പാലിക്കപ്പെടേണ്ട നിർദ്ദേശങ്ങൾ വിശദീകരിച്ചു.
ജില്ലാ മണ്ഡലം നേതാക്കളായ സീതി കൊളക്കാടൻ, ജാഫർ വെന്നിയൂർ, സുഹൈൽ പി കെ, അബ്ദുസമദ് പൊറ്റയിൽ, റഫീഖ് പന്താരങ്ങാടി തുടങ്ങിയവർ ആശംസകൾ നേർന്നു.
റഷീദ് കോഴിക്കോടൻ, നാസർ മമ്പുറം, മുനീർ പോക്കാട്ട്, സുഹൈൽ എം സി, റാഫി പി പി, ഗഫൂർ പൂങ്ങാടൻ, മുഹമ്മദലി കുന്നുമ്മൽ, അബ്ദുസമദ് വരമ്പനാലുങ്ങൽ, ഷമീം താപ്പി, സജാദ് പൂങ്ങാടൻ, ഷെഫീഖ് വടക്കേത്തല, ജബ്ബാർ ഹുദവി, നജീബ് കെ പി, ജാഫർ കക്കാട്, ജാബിർ സി എച്ചും, മറ്റു വനിതാ അംഗങ്ങളും യോഗം നിയന്ത്രിച്ചു
പ്രസിഡന്റ് എം പി അബ്ദുറഊഫ് അധ്യക്ഷത വഹിച്ചു. പി എം എ ബാവ സ്വാഗതവും അഷ്‌റഫ് ടി ടി നന്ദിയും പറഞ്ഞു.താപ്പി മുഹയുദ്ദീൻ ഖിറാഅത്ത് നടത്തി.