ജിദ്ദ: കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള സംഘാടകാരുടെ സൗഹൃദ സംഗമമായി ജിദ്ദ കേരള പൗരാവലി കമ്മ്യൂണിറ്റി ഇഫ്താര്‍.
നോമ്പിന്റെ ആത്മീയ ഊര്‍ജം ജീവിതത്തിന്റെ എല്ലാ മേഖലകളിലും കാത്തു സൂക്ഷിക്കണമെന്ന് റമദാന്‍ സന്ദേശം നല്‍കിക്കൊണ്ട് ജിദ്ദ കേരള പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി പറഞ്ഞു. വധ ശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പ്രവാസ ലോകത്തും നാട്ടിലുമുള്ള എല്ലാ കൂട്ടായ്മകളും സാമൂഹ്യ പ്രവര്‍ത്തകരും മാനുഷിക പരിഗണന നല്‍കി സാമ്പത്തിക സഹായത്തിനായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളിലുള്ളവര്‍ക്കും ജിദ്ദ കേരള പൗരാവലി ഈദ് ആശംസകള്‍ നേര്‍ന്നു.

അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ ജിദ്ദ ഗ്രാന്‍ഡ് സഹ ഹോട്ടലില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ ജിദ്ദയിലെ സാംസ്‌കാരിക സാമൂഹിക മാധ്യമ രംഗത്തുള്ളവരും അവരുടെ കുടുംബങ്ങളും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളും പങ്കെടുത്തു
ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ വയനാട് സ്വാഗതവും ട്രഷറര്‍ ഷരീഫ് അറക്കല്‍ നന്ദിയും പറഞ്ഞു. വേണു അന്തിക്കാട്, നൗഷാദ് ചാത്തല്ലൂര്‍, റാഫി ബീമാപള്ളി, ഖാദര്‍ ആലുവ, അഹമ്മദ് ഷാനി, ഷമീര്‍ നദ്‌വി, അസീസ് പട്ടാമ്പി, സലീം പൊറ്റയില്‍, മസ്ഊദ് ബാലരാമപുറം, അലി തേക്കിന്‍ചോട്, നസീര്‍ വാവ കുഞ്ഞു, അഷ്റഫ് രാമനാട്ടുകര, അബ്ദുല്‍ നാസര്‍ കോഴിതൊടി, ഹസ്സന്‍ കൊണ്ടോട്ടി എന്നിവര്‍ വിവിധ പരിപാടികള്‍ നിയന്ത്രിച്ചു.