ജിദ്ദ- ഫുട്സാൽ ഫെസ്റ്റ് ഇന്റർസ്കൂൾ ചാമ്പ്യൻഷിപ്പിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ ജേതാക്കളായി. ഇൻഡോനേഷ്യൻ സ്കൂൾ ജിദ്ദ നടത്തിയ ഫുട്സാൽ ടൂർണമെന്റിലാണ് തുടർച്ചയായ രണ്ടാം വർഷവും ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ ജേതാക്കളായത്. ആദ്യ മത്സരത്തിൽ ഇൻഡോനേഷ്യൻ സ്കൂൾ മക്കയെ പരാജയപ്പെടുത്തിയ ഇന്ത്യൻ സ്കൂൾ സെമി ഫൈനലിൽ പാകിസ്ഥാൻ ഇന്റർനാഷണൽ സ്കൂളിനെ തോൽപിച്ചു.

ഫൈനലിൽ ബംഗ്ലാദേശ് ഇന്റർനാഷണൽ സ്കൂളിനെ പരാജയപ്പെടുത്തി കിരീടം നിലനിർത്തുകയായിരുന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരൻ ആയി ഇന്ത്യൻ സ്കൂളിലെ ഫാദി അഷ്‌റഫിനെ തിരഞ്ഞെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group