Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Monday, June 30
    Breaking:
    • ഇന്റർ മയാമിയെ മുക്കി പിഎസ്ജി ലോകകപ്പ് ക്വാർട്ടറിൽ; മെസ്സിയും സംഘവും പുറത്ത്
    • റബ്ബറില്‍ നിന്ന് റംബൂട്ടാനിലേക്ക്; ലക്ഷങ്ങള്‍ നേടുന്ന കൃഷിയിലേക്ക് എഞ്ചിനീയര്‍ ബിജു നടന്ന വഴികള്‍
    • വെളിച്ചെണ്ണയ്ക്ക് ‘തീ’ പിടിക്കുന്നു; ചില്ലറ വിപണിയില്‍ വില ലിറ്ററിന് 470 രൂപ വരെ
    • എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം ചാത്തന്നൂരിലെ ആദര്‍ശ്, ബംഗാളില്‍ നിന്നുള്ള ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍സെക്രട്ടറി
    • ഐ.എ.ഇ.എ. മേധാവിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന്റെ ആഹ്വാനങ്ങളെ അപലപിച്ച് അമേരിക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    വിശ്വോത്തര താരങ്ങള്‍ക്ക് സൗദിയുടെ ആദരം, ഇത് കാലം കാത്ത് വെച്ച ചലച്ചിത്ര സംസ്‌കാരമെന്ന് അമേരിക്കന്‍ നടന്‍ നിക്കോളാസ് കേജ്

    മുസാഫിർBy മുസാഫിർ03/12/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഓസ്‌കാര്‍ നോമിനി എമിലി ബ്ലണ്ട്, ആമിര്‍ ഖാന്‍, കരീനാ കപൂര്‍, രണ്‍ബീര്‍ കപൂര്‍, പിയാ വര്‍ട്ബാഴ്‌സ്, ഇവ ലൊംഗോറിയ തുടങ്ങിയവര്‍ ജിദ്ദയില്‍

    ജിദ്ദ: വ്യാഴാഴ്ച മുതല്‍ പത്ത് രാപ്പകലുകള്‍ ജിദ്ദാ നഗരത്തിന് ഉല്‍സവത്തിന്റെ ഉന്മാദം. നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് വ്യാഴാഴ്ച പൈതൃകനഗരകേന്ദ്രമായ ബലദില്‍ കൊടിയേറ്റം. റെഡ് കാര്‍പെറ്റ് ഏരിയയില്‍ ലോകോത്തര അഭിനേതാക്കളുടെ മഹാസംഗമം. ലോക ക്ലാസിക് സിനിമകള്‍ ഇനി ജിദ്ദയിലെ സ്‌ക്രീനുകളില്‍ നിറയും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര നടന്മാരും നടികളും സംവിധായകരും മറ്റ് സിനിമാ പ്രവര്‍ത്തകരും ഇതിനകം ജിദ്ദയിലെത്തി. ബോളിവുഡിലേയും ഹോളിവുഡിലേയും വിസ്മയതാരങ്ങള്‍ വിണ്ണില്‍ നിന്ന് മണ്ണിലേക്കിറങ്ങുന്നത് കാണാന്‍ ആസ്വാദക സഹസ്രങ്ങളുടെ മഹാപ്രവാഹം സൗദിയുടെ കവാടനഗരത്തിലേക്ക്.  പ്രാക്തന സ്മൃതികളുണരുന്ന ചെങ്കടലോരത്ത് വിശ്വ സിനിമയുടെ വിസ്മയജാലകം തുറക്കപ്പെടുകയായി. 

    റെഡ്‌സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അറബ് – ആഫ്രിക്കന്‍- ഇംഗ്ലീഷ് – ഇന്ത്യന്‍ സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. കാലം കാത്ത് വെച്ച ചലച്ചിത്ര സംസ്‌കാരത്തിന്റെ കൊടിയടയാളമാണ് നാലാമത് അന്താരാഷ്ട്ര റെഡ്‌സീ ഫിലിം ഫെസ്റ്റിവലെന്ന് ഇന്റര്‍നാഷനല്‍ ജൂറി സമിതിയുടെ അധ്യക്ഷനും പ്രശസ്ത അമേരിക്കന്‍ നടനും സംവിധായകനുമായ നിക്കോളസ് കേജ് അഭിപ്രായപ്പെട്ടു.

    പടിഞ്ഞാറന്‍ ലോകം അറേബ്യന്‍ ആസ്വാദന സംസ്‌കാരത്തെക്കുറിച്ച് ഇന്നോളം പുലര്‍ത്തിപ്പോരുന്ന ഗതകാലമിഥ്യകളെ അടിമുടി പൊളിക്കാനും ആധുനിക ദൃശ്യസംസ്‌കാരത്തിന്റെ പുതിയ ഭാഷയും വ്യാകരണവും എത്രമേല്‍ സൗന്ദര്യാത്മകമാക്കാമെന്ന് തെളിയിക്കാനും ഫിലിം ഫെസ്റ്റിവല്‍ സഹായകമായതായും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയെ കൂടുതല്‍ സൗഹൃദപരമായ സഹോദരരാഷ്ട്രമായി സ്വീകരിക്കാന്‍ കൂടി സിനിമയും ഫുട്‌ബോളും മറ്റു ലോകരാഷ്ട്രങ്ങള്‍ക്ക് പ്രേരകമായിത്തീര്‍ന്നു. കൂടുതല്‍ സാധ്യതകളും അവസരങ്ങളും കലയുടെ ലോകത്ത് തുറന്നു കൊടുത്തിരിക്കുകയാണ്, റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ ഈ ആതിഥേയരാജ്യം.

    61 രാജ്യങ്ങളില്‍ നിന്ന് 41 ഭാഷകളിലായി 140 സിനിമകളാണ് റെഡ് സീ ഫെസ്റ്റിവലില്‍ സ്‌ക്രീന്‍ ചെയ്യപ്പെടുന്നത്. ചലച്ചിത്രകാരന്‍മാരുമായി ആശയസംവാദത്തിനും അവസരമൊരുക്കിയിട്ടുണ്ട്.
    സാമ്പ്രദായിക സങ്കല്‍പങ്ങള്‍ പുതുക്കിപ്പണിയുന്ന സൗദിയുടെ സംവേദനങ്ങളില്‍ സൗന്ദര്യാത്മകമായ വിപ്ലവത്തിന്റെ ജ്വാലാമുഖമാണ് റെഡ് സീ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ തുറന്നു വെച്ചിട്ടുള്ളത്. സൗദി സാംസ്‌കാരിക മന്ത്രാലയത്തിന് നന്ദി- കാലം അപരിഹാര്യമാക്കിയ പുതിയൊരു ഈസ്‌തെറ്റിക് ഇമേജിനെ പുണരാന്‍ വേണ്ടിയുള്ള ത്വരിതാവേഗത്തിലുള്ള ഈ പരിവര്‍ത്തനം, ലോകസിനിമയുടെ ഭൂപടത്തിലേക്ക് ഈ രാജ്യത്തിന്റെ ചരിത്രപരമായ വിസ്മയക്കുതിപ്പ് മുദ്രണം ചെയ്ത് വെച്ചതിന്.   

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Red Sea Fest
    Latest News
    ഇന്റർ മയാമിയെ മുക്കി പിഎസ്ജി ലോകകപ്പ് ക്വാർട്ടറിൽ; മെസ്സിയും സംഘവും പുറത്ത്
    29/06/2025
    റബ്ബറില്‍ നിന്ന് റംബൂട്ടാനിലേക്ക്; ലക്ഷങ്ങള്‍ നേടുന്ന കൃഷിയിലേക്ക് എഞ്ചിനീയര്‍ ബിജു നടന്ന വഴികള്‍
    29/06/2025
    വെളിച്ചെണ്ണയ്ക്ക് ‘തീ’ പിടിക്കുന്നു; ചില്ലറ വിപണിയില്‍ വില ലിറ്ററിന് 470 രൂപ വരെ
    29/06/2025
    എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം ചാത്തന്നൂരിലെ ആദര്‍ശ്, ബംഗാളില്‍ നിന്നുള്ള ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍സെക്രട്ടറി
    29/06/2025
    ഐ.എ.ഇ.എ. മേധാവിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന്റെ ആഹ്വാനങ്ങളെ അപലപിച്ച് അമേരിക്ക
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.