ജിദ്ദ– അനസ് ബിൻ മാലിക് സെൻറർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ജിദ്ദ പ്രവാസി കോൺഫറൻസ് ഡിസംബർ 19ന് വെള്ളിയാഴ്‌ച രാത്രി എട്ടു മണി മുതൽ ഷറഫിയ്യയിലെ അൽ അബീർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. പ്രവാസത്തിൻറെ നോവും നീറ്റലും, ബന്ധങ്ങളും, ക്രയവിക്രയങ്ങളും, സാമൂഹ്യ പരിസരങ്ങളിലെ ഇടപെടലുകളും, രാഷ്ട്രീയവും രാഷ്ട്രാന്തരീയവുമായ വിവിധ വിഷയങ്ങൾ ചർച്ചചെയ്യപ്പെടുന്ന കോൺഫറൻസിൽ സമൂഹത്തിൻറെ നാനാതുറകളിലുള്ള പ്രമുഖ വ്യക്തിത്തങ്ങൾ സംബന്ധിക്കും.
ജെ.ഡി.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുനീർ പുളിക്കലിൻറെ അധ്യക്ഷതയിൽ കോൺഫറൻസ് അനസ് ബിൻ മാലിക് സെൻറർ മേധാവി ശൈഖ് ഫായിസ് അസ്സഹലി ഉദ്ഘാടനം ചെയ്യും. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ. അഷ്‌റഫ് പ്രവാസികൾ; മതം-സമൂഹം-രാഷ്ട്രം എന്ന വിഷയത്തിൽ പ്രഭാഷണം നിർവഹിക്കും. വിസ്‌ഡം യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് താജുദ്ധീൻ സ്വലാഹി പ്രവാസികൾ; ബന്ധങ്ങൾ ബന്ധനങ്ങൾ എന്ന വിഷയവും, ദമ്മാം ഇസ്‌ലാമിക് സെൻറർ മലയാള വിഭാഗം മേധാവി അബ്‌ദുൽ ജബ്ബാർ അബ്‌ദുല്ല മദീനി തൊഴിലിടങ്ങളിലെ പ്രവാസി എന്ന വിഷയവും, ജിദ്ദ ജാലിയാത് മലയാള വിഭാഗം മേധാവി ഉമർകോയ മദീനി ശാന്തി തേടുന്ന പ്രവാസം എന്ന വിഷയത്തെ കുറിച്ചും സംസാരിക്കും. സൗദി ഇസ്‌ലാഹീ കോർഡിനേഷൻ കമ്മിറ്റി ദേശീയ മേഖലാ കമ്മിറ്റി നേതാക്കളും, ജിദ്ദയിലെ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്തങ്ങളും കോൺഫറൻസിൽ സംബന്ധിക്കും.
പ്രവാസി കോൺഫറൻസിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. സുനീർ പുളിക്കൽ (ചെയർമാൻ), ഫൈസൽ വാഴക്കാട് (ജനറൽ കൺവീനർ),
വിവിധ സബ് കമ്മിറ്റികളിലേക്കായി പ്രചാരണം: റൗനഖ് ഓടക്കൽ (ചെയർമാൻ), അബ്‌ദുർ റഹീം എടക്കര (കൺവീനർ) ഹാരിസ് തറയിൽ, അബ്‌ദുൽ ഹഖ്, താരിഖ്, ഏരിയാ വകുപ്പ് സെക്രട്ടറിമാർ (അംഗങ്ങൾ), ഫൈനാൻസ്: മുഹമ്മദ് റിയാസ് (ചെയർമാൻ), നബീൽ പാലപ്പറ്റ (കൺവീനർ) ഫൈസൽ, സുനീർ, റഷീദ് ചേരൂർ, ശമീർ വണ്ടൂർ (അംഗങ്ങൾ), ഐ.ടി. ഓഡിയോ & വീഡിയോ: സൽമാനുൽ ഫാരിസ് (ചെയർമാൻ) സൗബാൻ മൊറയൂർ (കൺവീനർ) മിസ്അബ്, റഫീഖ് സുല്ലമി, അമ്മാർ, അബ്‌ദുൽ ഗനി (അംഗങ്ങൾ), വെന്യു & സ്‌റ്റേജ്: ശിഹാബ് കീഴിശ്ശേരി (ചെയർമാൻ) റമീസ് ബവാദി (കൺവീനർ) റമീസ്, മുജീബ് തച്ചമ്പാറ, നിയാസ്, ജിൻഷാദ് അങ്ങാടിപ്പുറം, മുനീർ ബാബു, റാഫി സാമിർ, റബീബ് നിലമ്പൂർ (അംഗങ്ങൾ), ഫുഡ്: അബ്‌ദുൽ ജബ്ബാർ തിരൂരങ്ങാടി (ചെയർമാൻ) ബദറുദ്ദീൻ കണ്ണൂർ (കൺവീനർ) റിയാസ് തുവ്വൂർ, ആലിക്ക, റിയാസ് എടത്തനാട്ടുകര, അബ്‌ദുൽ അസീസ് കണ്ണൂർ, അബ്‌ദുർറസാഖ് ഇരിക്കൂർ, അബ്‌ദുല്ല കോട്ടയിൽ (അംഗങ്ങൾ), വോളണ്ടിയേഴ്‌സ്: അബ്ദുൽ ജബ്ബാർ വെട്ടുപാറ (ചെയർമാൻ) ജഷീർ കൂട്ടിലങ്ങാടി (കൺവീനർ) നൗഫൽ പീടിയേക്കൽ, ഷാനിദ് നന്തി, സൽമാനുൽ ഹാരിസ്, ജംഷാദ് ബവാദി, ആഷിഫ് അബ്‌ദുൽ ജബ്ബാർ, റഷീദ് എലത്തൂർ, അഫീഫ്, മുഹമ്മദ് മഹ്ജർ (അംഗങ്ങൾ) ഫീൽഡ് ദഅവ: റഫീഖ് ഇരിവേറ്റി (ചെയർമാൻ) ഡോ. റിയാസ് മാഹി (കൺവീനർ), ഏരിയാ വകുപ്പ് സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് സുനീർ പുളിക്കൽ അധ്യക്ഷം വഹിച്ചു, ഫൈസൽ വാഴക്കാട് സ്വാഗതവും നബീൽ പാലപ്പറ്റ നന്ദിയും പറഞ്ഞു



