ജിദ്ദ – ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ യാത്രക്കാരുടെ എണ്ണം 2.55 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം യാത്രക്കാരുടെ എണ്ണത്തില്‍ 6.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈ വര്‍ഷം ആദ്യ പകുതിയില്‍ ജിദ്ദ എയര്‍പോര്‍ട്ട് പ്രവര്‍ത്തന പ്രകടനത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു.
ആദ്യ പകുതിയില്‍ വിമാന സര്‍വീസുകള്‍ 1,50,000 കവിഞ്ഞു. വിമാന സര്‍വീസുകള്‍ 6.3 ശതമാനം തോതില്‍ വര്‍ധിച്ചു. ആറു മാസത്തിനിടെ എയര്‍പോര്‍ട്ടില്‍ 2.94 കോടി ബാഗേജുകള്‍ കൈകാര്യം ചെയ്തു. ബാഗേജുകളുടെ എണ്ണത്തില്‍ 11.9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 48 ലക്ഷം ബോട്ടില്‍ സംസം വെള്ളം യാത്രക്കാര്‍ക്ക് വിതരണം ചെയ്തു. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ദിനം ഏപ്രില്‍ 5 ന് രേഖപ്പെടുത്തി. അന്ന് 1,78,000 യാത്രക്കാരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
മേഖലയിലെ മുന്‍നിര വ്യോമഗതാഗത കേന്ദ്രങ്ങളില്‍ ഒന്നായ ജിദ്ദ വിമാനത്താവളത്തിലെ സേവനങ്ങളുടെ തുടര്‍ച്ചയായ വികാസമാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്. യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമവും സുഖകരവുമായ യാത്രാനുഭവം നല്‍കാനും, ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്നതും ഇരു ഹറമുകളെയും സേവിക്കുന്നതുമായ ആഗോള കേന്ദ്രമെന്ന നിലയില്‍ വിമാനത്താവളത്തിന്റെ സ്ഥാനം ഉറപ്പിക്കാനുമുള്ള ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനിയുടെ ശ്രമങ്ങളെയും ഇവ പ്രതിഫലിപ്പിക്കുന്നു.
2030 ഓടെ 10 കോടിയിലേറെ യാത്രക്കാര്‍ക്ക് സേവനം നല്‍കുക, വ്യോമയാനേതര വരുമാന വിഹിതം 45 ശതമാനമായി വര്‍ധിപ്പിക്കുക, 25 ലക്ഷം ടണ്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുക, ജിദ്ദ വിമാനത്താവളത്തെ 150 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുക, 1.2 കോടി മുതല്‍ 1.5 കോടി വരെ ട്രാന്‍സിറ്റ് യാത്രക്കാരെ സ്വകീരിക്കുക എന്നിവ ലക്ഷ്യമിടുന്ന സൗദി വിഷന്‍ 2030 മായി ബന്ധിപ്പിച്ചിരിക്കുന്ന തന്ത്രത്തിന്റെ ഭാഗമായാണ് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചതെന്ന് ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി പറഞ്ഞു.ജിദ്ദ – ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ യാത്രക്കാരുടെ എണ്ണം 2.55 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം യാത്രക്കാരുടെ എണ്ണത്തില്‍ 6.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഈ വര്‍ഷം ആദ്യ പകുതിയില്‍ ജിദ്ദ എയര്‍പോര്‍ട്ട് പ്രവര്‍ത്തന പ്രകടനത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു.
ആദ്യ പകുതിയില്‍ വിമാന സര്‍വീസുകള്‍ 1,50,000 കവിഞ്ഞു. വിമാന സര്‍വീസുകള്‍ 6.3 ശതമാനം തോതില്‍ വര്‍ധിച്ചു. ആറു മാസത്തിനിടെ എയര്‍പോര്‍ട്ടില്‍ 2.94 കോടി ബാഗേജുകള്‍ കൈകാര്യം ചെയ്തു. ബാഗേജുകളുടെ എണ്ണത്തില്‍ 11.9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 48 ലക്ഷം ബോട്ടില്‍ സംസം വെള്ളം യാത്രക്കാര്‍ക്ക് വിതരണം ചെയ്തു. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ദിനം ഏപ്രില്‍ 5 ന് രേഖപ്പെടുത്തി. അന്ന് 1,78,000 യാത്രക്കാരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
മേഖലയിലെ മുന്‍നിര വ്യോമഗതാഗത കേന്ദ്രങ്ങളില്‍ ഒന്നായ ജിദ്ദ വിമാനത്താവളത്തിലെ സേവനങ്ങളുടെ തുടര്‍ച്ചയായ വികാസമാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്.
യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമവും സുഖകരവുമായ യാത്രാനുഭവം നല്‍കാനും, ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്നതും ഇരു ഹറമുകളെയും സേവിക്കുന്നതുമായ ആഗോള കേന്ദ്രമെന്ന നിലയില്‍ വിമാനത്താവളത്തിന്റെ സ്ഥാനം ഉറപ്പിക്കാനുമുള്ള ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനിയുടെ ശ്രമങ്ങളെയും ഇവ പ്രതിഫലിപ്പിക്കുന്നു.
2030 ഓടെ 10 കോടിയിലേറെ യാത്രക്കാര്‍ക്ക് സേവനം നല്‍കുക, വ്യോമയാനേതര വരുമാന വിഹിതം 45 ശതമാനമായി വര്‍ധിപ്പിക്കുക, 25 ലക്ഷം ടണ്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുക, ജിദ്ദ വിമാനത്താവളത്തെ 150 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുക, 1.2 കോടി മുതല്‍ 1.5 കോടി വരെ ട്രാന്‍സിറ്റ് യാത്രക്കാരെ സ്വകീരിക്കുക എന്നിവ ലക്ഷ്യമിടുന്ന സൗദി വിഷന്‍ 2030 മായി ബന്ധിപ്പിച്ചിരിക്കുന്ന തന്ത്രത്തിന്റെ ഭാഗമായാണ് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചതെന്ന് ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി പറഞ്ഞു.