മക്ക: വിശുദ്ധ ഹറമിലും മദീന മസ്ജിദുന്നബവിയിലും റമദാന്‍ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ റമദാന്‍ അഞ്ചിന് രാവിലെ 11 മണി മുതൽ ആരംഭിക്കുമെന്ന് ഹറം കാര്യ വകുപ്പ് അറിയിച്ചു. ഹറം കാര്യ വകുപ്പിന്റെ വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇരു ഹറമുകളിലും ഇഅ്തികാഫിനായി നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ ഊൾക്കൊള്ളുന്ന ആളുകളുടെ എണ്ണം അനുസരിച്ചാണ് രജിസ്‌ട്രേഷന് അവസരമുണ്ടാവുക. റമദാന്‍ 20ന് ഇഅ്തികാഫ് ആരംഭിക്കും. 30 വരെ തുടരും.
സ്വദേശികള്‍ക്കും നിയമാനുസൃത ഇഖാമയില്‍ സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്കും ഇഅ്തികാഫിന് രജിസ്റ്റര്‍ ചെയ്യാം. വിദേശികള്‍ ഇഅ്തികാഫ് ഇരിക്കുന്നതിന് സമ്മതം അറിയിച്ചുള്ള തൊഴിലുടമകളുടെ കത്ത് ഹാജരാക്കല്‍ അടക്കമുള്ള വ്യവസ്ഥകള്‍ പാലിക്കേണ്ടിവരും. ഇഅ്തികാഫിനായി നീക്കിവെക്കുന്ന സ്ഥലങ്ങളിൽ വ്യക്തിപരമായ വസ്തുക്കള്‍ സൂക്ഷിക്കാന്‍ ലോക്കര്‍ സൗകര്യവുമുണ്ടാകും. ഇഫ്താര്‍ വിതരണം അടക്കം ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ബന്ധപ്പെട്ട വകുപ്പുകള്‍ ഒരുക്കും.