റിയാദ്- ജിസിസി രാജ്യങ്ങളിലെ ഇന്ത്യന്‍ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഐ ടി എക്‌സ്‌പേര്‍ട്‌സ് ആന്റ് എഞ്ചിനീര്‍സ് (ഐടിഇഇ) റിയാദ് ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുനീബ് പാഴൂര്‍ (പ്രസിഡണ്ട്), മുഹമ്മദ് അഹ്മദ് (വൈസ് പ്രസിഡണ്ട്), റഫ്‌സാദ് വാഴയില്‍ (ജനറല്‍ സെക്രട്ടറി), നജാഫ് മുഹമദ്, ശമീം മുക്കം (ജോയിന്‍ സെക്രട്ടറി), യാസിര്‍ ബക്കര്‍ (ട്രഷറര്‍), സുഹാസ് ചേപ്പാലി (മീഡിയ ആന്‍ഡ് പ്രോഗ്രാംസ് കോര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.
ഉപദേശക സമിതി ചെയര്‍മാനായി സാജിദ് പരിയാരവും അമീര്‍ഖാന്‍, നവാസ് റഷീദ്, ശൈഖ് സലീം എന്നിവര്‍ അംഗങ്ങളായി എക്‌സിക്യൂട്ടീവ് സമിതിയും നിലവില്‍ വന്നു. ഈ മാസം 28ന്ന് മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ സൈബര്‍ സെക്യൂരിറ്റി വിഷയത്തെ ആസ്പദമാക്കി ബ്രേക്ഫാസ്റ്റ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് സെഷന്‍ നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ മുന്നീബ് പാഴൂര്‍ അധ്യക്ഷത വഹിച്ചു. സാജിദ് പരിയാരത്ത് സ്വഗതം പറഞ്ഞു. സുഹാസ് ചേപ്പാലി, നവാസ് റഷീദ്, അമീര്‍ഖാന്‍, മുഹമ്മദ് അഹ്മദ്, ശൈഖ് സലിം തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റഫ്‌സാദ് വാഴയില്‍
നന്ദി പറഞ്ഞു. നിലവില്‍ സൗദി അറേബ്യ, യുഎഇ ,ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് സംഘടനയില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുളളത്. വിവര വിനിമയ രംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍ പരസ്പരം കൈമാറുക, തൊഴില്‍ സാഹചര്യങ്ങളും തൊഴിലവസരങ്ങളും കണ്ടെത്തുക, അംഗങ്ങളുടെ വ്യക്തിത്വ വികസനം എന്നിവയാണ് സംഘടനയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.