റിയാദ്- ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ സുരക്ഷാ പദ്ധതിയുടെ അംഗത്വ ഡിജിറ്റല്‍ കാര്‍ഡിന്റെ വിതരണം നടന്നു. ബത്ഹ സബര്‍മതി ഓഫീസില്‍ നടന്ന വിതരണോദ്ഘാടനം ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ സംഘടനാ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന് നല്‍കി നിര്‍വ്വഹിച്ചു. സുരക്ഷാ പദ്ധതി കണ്‍വീനറും വര്‍ക്കിംഗ് പ്രസിഡന്റുമായ നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി റഷീദ് കൊളത്തറ,നാഷണല്‍ കമ്മിറ്റി അംഗം റഹിമാന്‍ മുനമ്പത്ത്, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സജീര്‍ പൂന്തുറ, മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന്‍, വഹീദ് വാഴക്കാട് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സുരക്ഷാ പദ്ധതിയുടെ ഡിജിറ്റല്‍ കാര്‍ഡ് രൂപകല്‍പ്പന ചെയ്ത ഷമീം എന്‍.കെ യെ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കരയും, സുരക്ഷാ പദ്ധതി കണ്‍വീനര്‍ നവാസ് വെള്ളിമാട്കുന്നിന് പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറയും ഷാള്‍ അണീയിച്ച് ആദരവ് നല്‍കി. സംഘടനാ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ സ്വാഗതവും,ട്രഷറര്‍ സുഗതന്‍ നൂറനാട് നന്ദിയും പറഞ്ഞു. ഗ്ലോബല്‍, നാഷണല്‍, സെന്‍ട്രല്‍, ജില്ലാ കമ്മിറ്റി ഭാരവാഹികളായ അഷ്‌കര്‍ കണ്ണൂര്‍, മുഹമ്മദലി മണ്ണാര്‍ക്കാട്, അമീര്‍ പട്ടണത്ത്, ബാലു കുട്ടന്‍,നിഷാദ് ആലംകോട് ഷുക്കൂര്‍ ആലുവ, ജോണ്‍സണ്‍ മാര്‍ക്കോസ്,നാദിര്‍ഷ റാഹിമാന്‍ , അഷ്‌റഫ് കീഴിപ്പുള്ളിക്കര, മുസ്തവ വിഎം, നാസര്‍ മാവൂര്‍, കെകെ തോമസ്,ഷഫീക് പുറക്കുന്നില്‍,ശരത് സ്വാമിനാഥന്‍ , നാസര്‍ വലപ്പാട്,ഷഹീര്‍ കൊട്ടക്കാട്ടില്‍, മജു സിവില്‍സ്റ്റേഷന്‍, ഉമര്‍ ഷരീഫ്, റഫീഖ് എരഞ്ഞിമാവ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group