Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 2
    Breaking:
    • മുസ്ലിം ലീഗിനെ വെട്ടിനിരത്തി കോൺഗ്രസ്, ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റിൽ ലീഗിന്റെ ആരുമില്ല
    • ഇല്ല, ഇറാനെ ആക്രമിക്കുന്നില്ല, പശ്ചിമേഷ്യയിൽ നയതന്ത്ര ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ്
    • ഇറാഖില്‍ പോലീസ് സ്‌റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ഓഫീസറും മൂന്ന് പോലീസുകാരും അറസ്റ്റില്‍
    • ശക്തമായ റെയ്ഡുമായി കുവൈത്ത്: വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികൾ അടക്കം 1,253 പേർ പിടിയിൽ
    • പ്രവാസി കുടുംബങ്ങൾക്ക് തണലായി റിയാദ് കെ.എം.സി.സി: 80 ലക്ഷത്തിന്റെ കുടുംബ സുരക്ഷാ ഫണ്ടും സി.എച്ച് സെന്ററുകൾക്കുള്ള ധനസഹായവും വിതരണം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഇസ്പാഫ് പ്രതിനിധികള്‍ ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായി കൂടിക്കാഴ്ച നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/05/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പഠന നിലവാരം ഉയര്‍ത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കും

    ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ പഠന നിലവാരം ഉയര്‍ത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പുതിയതായി ചുമതലയേറ്റ ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇംറാന്‍ അറിയിച്ചു. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) ഭാരവാഹികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പഠന നിലവാരം ഉയര്‍ത്തുന്നതിന് നിലവിലുള്ള അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതോടൊപ്പം അധ്യാപകരുടെ ഒഴിവുകളില്‍ നിയമനം നടത്തും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതോടൊപ്പം കുട്ടികളുടെ പഠന, പഠനേതര കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. പിഴ കൂടാതെ പ്രതിമാസ ഫീസ് അടക്കുന്നതിനുള്ള സമയപരിധി പത്താം തിയതിവരെയാക്കണമെന്ന ഇസ്പാഫ് ആവശ്യം മാനേജിംഗ് കമ്മിറ്റിയുമായി ചർച്ച ചെയ്ത ശേഷം ആശ്വാസകരമായ നടപടി സ്വീകരിക്കാമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

    രക്ഷകര്‍ത്താക്കളുമായുള്ള അധ്യാപക കൂടിക്കാഴ്ചകള്‍ അധികരിപ്പിക്കും. ആവശ്യമായ ഘട്ടങ്ങളില്‍ ഓണ്‍ലൈന്‍ പഠനം മികവുറ്റതും കുറ്റമറ്റതുമാക്കുന്നതിന് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം സ്വന്തമായുണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പ്രിന്‍സിപ്പല്‍ ഇസ്പാഫ് പ്രതിനിധി സംഘത്തെ അറിയിച്ചു,

    സ്‌കൂളിന്റെ പഠന നിലവാരം ഉയര്‍ത്തുന്നതിനും എല്ലാ നിലയിലുമുള്ള മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷിതാക്കളുടെ പ്രതിനിധികള്‍ എന്ന നിലയില്‍ തങ്ങളുടെ എല്ലാ പിന്തുണയും ഇസ്പാഫ് ഭാരവാഹികള്‍ പ്രിന്‍സിപ്പലിന് വാഗ്ദാനമം ചെയ്തു. ഇസ്പാഫ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഫൈസല്‍, രക്ഷാധികാരികളായ സലാഹ് കാരാടന്‍, മുഹമ്മദ് ബൈജു, കമ്മിറ്റി അംഗങ്ങളായ അന്‍വര്‍ ഷാജ, അബ്ദുല്‍ മജീദ് എന്നിവരാണ് ഇസ്പാഫ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മുസ്ലിം ലീഗിനെ വെട്ടിനിരത്തി കോൺഗ്രസ്, ഓപ്പൺ സർവ്വകലാശാല സിൻഡിക്കേറ്റിൽ ലീഗിന്റെ ആരുമില്ല
    02/08/2026
    ഇല്ല, ഇറാനെ ആക്രമിക്കുന്നില്ല, പശ്ചിമേഷ്യയിൽ നയതന്ത്ര ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ്
    02/08/2026
    ഇറാഖില്‍ പോലീസ് സ്‌റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ഓഫീസറും മൂന്ന് പോലീസുകാരും അറസ്റ്റില്‍
    02/08/2026
    ശക്തമായ റെയ്ഡുമായി കുവൈത്ത്: വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികൾ അടക്കം 1,253 പേർ പിടിയിൽ
    02/08/2026
    പ്രവാസി കുടുംബങ്ങൾക്ക് തണലായി റിയാദ് കെ.എം.സി.സി: 80 ലക്ഷത്തിന്റെ കുടുംബ സുരക്ഷാ ഫണ്ടും സി.എച്ച് സെന്ററുകൾക്കുള്ള ധനസഹായവും വിതരണം ചെയ്തു
    02/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version