ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും അവരുടെ രക്ഷിതാക്കളെ പാരന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. പത്താം ക്ലാസിലെ 19 കുട്ടികളുടെ രക്ഷിതാക്കളെയും 12ാം ക്ലാസിലെ 15 കുട്ടികളുടെ രക്ഷിതാക്കളെയുമാണ് ആദരിച്ചത്. ഇതിനു പുറമെ ഇരു വിഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച 12 കുട്ടികള്‍ക്കും ഇസ്പാഫ് അംഗങ്ങളുടെ എട്ടു കുട്ടികള്‍ക്കും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി.
ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇംറാന്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ. ഫര്‍ഹീന്‍ താഹ, ഡോ. പ്രിന്‍സ് സിയാഉല്‍ ഹസന്‍, ഡോ. മുഹമ്മദ് അബ്ദുല്‍ സലീം, 9-12 ബ്ലോക് ഗേള്‍സ് വിഭാം എച്ച്.എം സിദ്ദീഖാ തരന്നം, 1-2 ആണ്‍കുട്ടികളുടെ വിഭാഗം എച്ച്.എം അംദുല്‍ റസാഖ്, സ്‌പോണ്‍ര്‍മാരായ ബ്രീസ് എസി എംഡി കെ.എം. റിയാസ്, ഗ്രീന്‍ ബോക്‌സ് ലോജിസ്റ്റിക്‌സ് സിഇഒ അന്‍വര്‍ അബ്ദുറഹ്‌മാന്‍, ഗ്ലോബല്‍ എക്‌സ്പ്രസ് ഇന്റര്‍നാഷണലിന്റെ സാക്കിര്‍ ഹുസൈന്‍, ഇസ്പാഫ് രക്ഷാധികാരികളായ സലാഹ് കാരാടന്‍, നാസര്‍ ചാവക്കാട്, മുഹമ്മദ് ബൈജു, മറ്റു ഭാരവാഹികളും അഭ്യുദയകാംഷികളുമായ മജീദ്, റിയാസ്, ഷിഹാബ്, യൂനുസ്, ബുഷൈര്‍, അബ്ദുല്‍ ഗഫൂര്‍, റഫീഖ്, അന്‍വര്‍ലാല്‍, അന്‍വര്‍ഷാജ, ലത്തീഫ് മൊഗ്രാല്‍, നജീബ്, അനീസാ ബൈജു, റിന്‍ഷി, സജീര്‍, സഫറുല്ല, ഫസ് ലിന്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
പ്രസിഡന്റ് ഡോ. മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഫെല്ലാ ഫാത്തിമ ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു. ഐഷ റന്‍സി മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു. കണ്‍വീനര്‍ എന്‍ജിനീയര്‍ അബ്ദുല്‍ മജീദ് നന്ദി പറഞ്ഞു.