ജിദ്ദ- അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ)യെ മുൻഗാമികൾ സ്നേഹിച്ച പോലെയാണ് നാം സ്നേഹിക്കേണ്ടതെന്നും ഇന്ന് കാണുന്ന പല ആചാരങ്ങളും പിന്നീട് മതത്തിൽ കടത്തിക്കൂട്ടിയതാണെന്നും ഇസ്സുദ്ധീൻ സ്വലാഹി അഭിപ്രായപ്പെട്ടു. ‘വിശ്വാസിയുടെ മുത്ത്നബി’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികൾക്ക് പ്രവാചകൻ എന്നും ഉത്തമ മാതൃകയായിരിക്കണമെന്നും പ്രവാചകന്റെ കല്പനകൾ അനുസരിക്കുകയും വിലക്കിയതിൽ നിന്ന് വിട്ടുനിന്നുകൊണ്ടുമായിരിക്കണം നമ്മൾ ജീവിക്കേണ്ടതെന്നും അദ്ദേഹം ഉണർത്തി. നൂരിഷ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാഫി ആലപ്പുഴ സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group