ജിദ്ദ: പരിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കാന്‍ പുണ്യഭൂമിയിലേക്ക് യാത്ര തിരിച്ച ഇന്തോനേഷ്യന്‍ തീര്‍ഥാടക മാര്‍ഗമധ്യേ വിമാനത്തില്‍ വെച്ച് അന്ത്യശ്വാസം വലിച്ചു. മദീനയില്‍ വിമാനമിറങ്ങുന്നതിനു മുമ്പായി തീര്‍ഥാടക കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് പിന്നീട് മദീന അല്‍ബഖീഅ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. തീര്‍ഥാടകയുടെ മയ്യിത്ത് വിമാനത്തില്‍ സീറ്റുകള്‍ക്കു മുന്നില്‍ കിടത്തിയതിന്റെയും ഇവരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തില്‍ തളര്‍ന്ന ഉറ്റബന്ധുവിനെ മറ്റു തീര്‍ഥാടകര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ യാത്രക്കാരില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group