റിയാദ് – ലക്ഷക്കണക്കിന് റിയാല്‍ കവരാന്‍ ശ്രമിച്ച് പ്രശസ്ത ബാങ്കിനു കീഴിലെ എ.ടി.എം തകര്‍ത്ത മൂന്നംഗ ഇന്ത്യന്‍ സംഘത്തെ അറസ്റ്റ് ചെയ്യുന്നതില്‍ റിയാദ് പോലീസിനു കീഴിലെ കുറ്റാന്വേഷണ വകുപ്പ് വിജയിച്ചു. നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന യുവാക്കളാണ് അറസ്റ്റിലായത്. എ.ടി.എം തകര്‍ത്തെങ്കിലും പണം കൈക്കലാക്കാന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നില്ല. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group