മദീന – മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ആദ്യകാല ബിരുദധാരികളില്‍ ഒരാളും ശൈഖ് ബിന്‍ ബാസിന്റെ വിദ്യാര്‍ഥിയുമായ ശൈഖ് മുഹമ്മദ് അതാവുറഹ്മാന്‍ അല്‍മദനി അന്തരിച്ചു. ഇന്നലെ വൈകീട്ട് മഗ്‌രിബ് നമസ്‌കാരാനന്തരം 5.40 ന് ആയിരുന്നു മരണം. ഇന്ന് ഉച്ചക്ക് ദുഹ്ര്‍ നമസ്‌കാരാനന്തരം 1.30 ന് ഇമാം ബുഖാരി ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ച് കിഷന്‍ഗഞ്ചിലെ ഹലീം ജോക് ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി.
1934 മെയ് അഞ്ചിന് ബീഹാറിലാണ് ജനനം. സ്വദേശത്ത് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കിയ ശേഷം റിയാദിലെ ദാറുല്‍ഇഫ്താ നൈജീരിയയിലേക്ക് പ്രബോധകനായി നിയമിച്ചു. പത്തു വര്‍ഷം അവിടെ പ്രബോധകനായി പ്രവര്‍ത്തിച്ചു.
ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം വിദ്യാഭ്യാസ, പ്രബോധന, ഗ്രന്ഥരചന, ഗവേഷണ മേഖലകളില്‍ സജീവമായി. ഇന്ത്യയിലെ പ്രശസ്ത പണ്ഡിതനും പ്രബോധകനുമായിരുന്ന ശൈഖ് മുഹമ്മദ് അതാവുറഹ്മാന്‍ അല്‍മദനി അറബി, ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി, ബംഗാളി ഭാഷകളില്‍ 50 ലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഹ്‌ലെ ഹദീസ് മുന്‍ മുഫ്തിയും സെക്രട്ടറി ജനറലുമാണ്.