ജിദ്ദ : കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ആയ മിത്രാസിൻ്റെ നേതൃത്വത്തിൽ ഈ വർഷത്തെ നഴ്സസ് ഡേ ആഘോഷം മെയ് 10 തിയ്യതി പ്രൗഡഗംഭീരമായി നടത്തുകയുണ്ടായി.
നഴ്സിങ് പ്രതിജ്ഞയോട് കൂടി ആരംഭിച്ച ആഘോഷപരിപാടിയിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നഴ്സിങ് ഡയറക്ടർ ഡോ. ഗാഥാ അബ്ദുല്ല മുഖ്യാതിഥി ആയിരുന്നു.
യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 25 വർഷം പൂർത്തിയാക്കിയ നഴ്സസിനെ ആദരിക്കുകയും മിത്രാസിൻ്റെ സ്നേഹോപഹാരം നൽകുകയും ചെയ്തു.
മിത്രാസ് കുടുംബാഗങ്ങൾ തങ്ങളുടെ നഴ്സിങ്ങ് ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങൾ മറ്റുള്ളവരുമായ് പങ്കുവെച്ചു.
നഴ്സസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ബ്യൂട്ടിഫുൾ സ്മെൽ മൽസരത്തിലെ വിജയിക്ക് പ്രത്യേക സമ്മാനങ്ങളും നൽകി.
തുടർന്ന് മിത്രാസിലെ അംഗങ്ങളും അവരുടെ കുടുംബങ്ങളും ചേർന്ന് അവതരിപ്പിച്ച കലാദൃശ്യ വിരുന്ന് അവതരണത്തിലെ പുതുമ കൊണ്ടും കലാസൃഷ്ടികളുടെ മനോഹാരിത കൊണ്ടും മികവുറ്റതായി.
ഡോ ഗാഥാ അബ്ദുല്ല ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അഫ്സൽ റഹ്മാൻ സ്വാഗത പ്രസംഗം നടത്തുകയും മിസ്സിസ് സദത്തു, മിസ്സിസ് സബീന റഷീദ്, താരീഖ് എന്നിവർ ആശംസകൾ നേരുകയും ലീന അനിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.