തബൂക്ക്: ഇന്ത്യ – സൗദി വാണിജ്യബന്ധത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് തബൂക്കിൽ അരങ്ങേറിയ ‘ഇന്ത്യ ഉത്സവിന് ‘ തബൂക്ക് ലുലു ഹൈപ്പർമാർക്കറ്റ് ആഥിതേയത്വം വഹിച്ചു. വർണപ്പകിപകിട്ടാർന്ന ചടങ്ങിൽ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, മുഹമ്മദ് അൽ കമാലി അൽ അന്സി (അസിസ്റ്റന്റ് സെക്രട്ടറി ജനറൽ തബൂക് ചേംബർ), മനുസ്മ്രിതി കൗൺസിലർ (ഇക്കണോമിക് & കോമ്മേഴ്സ്യൽ- എംബസി ഓഫ് ഇന്ത്യ), നിയാസ് അഹമ്മദ് (പ്രോട്ടോകോൾ ഓഫീസർ, എംബസി ഓഫ് ഇന്ത്യ) എന്നിവർ മുഖ്യാതിഥികളായിരുന്നു.
ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഈസ്റ്റേൺ പ്രൊവിൻസ് റീജിയണൽ ഡയറക്ടർ മൊയ്‌സ് നൂറുദീൻ ദുങ്കർപർവാല, തബുക്ക് ലുലു റീജിയണൽ മാനേജർ ഷാജി ഹമീദ്, എന്നിവരും മേഖലയിലെ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികളും പരമ്പരാഗത അറബ്, ഇന്ത്യൻ വേഷവിധാനവുമായി മുഖ്യാതിഥിയെ വരവേറ്റു. ‘പർപ്പിൾ കാർപെറ്റ് ‘ സ്വീകരണ ശേഷം ഗേറ്റ് റിബൺ മുറിച്ചാണ് ഇന്ത്യൻ അംബാസഡർ, ‘ഇന്ത്യാ ഉത്സവി’ ന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ഇന്ത്യൻ ഉത്പന്നങ്ങളുടെ വൈവിദ്ധ്യമാർന്ന പ്രദർശനവും ശ്രദ്ധേയമായി. ഇന്ത്യൻ ഭക്ഷ്യ ഉത്പന്നങ്ങളിൽ പ്രധാനമായ ഫ്രഷ് ഫുഡ് ഏരിയ ഏറെപ്പേരെ ആകർഷിച്ചു. ലുലു ഹൈപ്പർ മാർക്കറ്റ് വഴി 11,100 ഇനം ഇന്ത്യൻ ഉത്പന്നങ്ങളാണ് സൗദിയുടെ വിവിധ ലുലു ശാഖകളിൽ എത്തുന്നത്. ഇന്ത്യൻ സംസ്കാരത്തോടൊപ്പം ഇന്ത്യൻ ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രചാരണവും പ്രമോഷനും ലക്ഷ്യമാക്കിയുള്ള ലുലുവിന്റെ പ്രശംസനീയമായ സേവനങ്ങളെ അംബാസഡർ എടുത്ത് പറഞ്ഞു. മൊയ്‌സ് നൂറുദീൻ ദുങ്കർ പർവാലയുടെ നന്ദി പ്രകടനത്തോടെയാണ് ഉത്സവം സമാപിച്ചത്. ഇന്ത്യാ ഗവർമെന്റിന്റെയും തബുക്കിലെയും പരിസരങ്ങളിലെയും ഇന്ത്യക്കാരുടെയും ആത്മാർത്ഥമായ പിന്തുണയ്ക്ക് അദ്ദേഹം കടപ്പാട് രേഖപ്പെടുത്തി.
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതോടൊപ്പം സൗദി അറേബ്യയിലെ ഉപഭോക്താക്കൾക്ക് ലുലു നൽകി വരുന്ന ഏറ്റവും ഉന്നതമായ സേവനത്തിന്റെ ഉത്തമോദാഹരണം കൂടിയാണ് തബുക്ക് ‘ഇന്ത്യാ ഉത്സവ് ‘ എന്ന് തെളിയിക്കപ്പെട്ടു.