റിയാദ്- ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ മുന്നണി ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന് ഒ.ഐ.സി.സി.റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ കണ്ടു രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ നിരാശയിലാണ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്!തമാണെന്നും ജനങ്ങള്‍ രാജ്യത്തെ രക്ഷിക്കാന്‍ ഒന്നിച്ചു ഇന്ത്യ മുന്നണിക്ക് അനുകൂലമായിട്ടാണ് വോട്ട് രേഖപെടുത്തിയതെന്നും ഒ ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ ആകെ നിരാശയിലാണ്. തൊഴിലില്ലായ്മ, രൂക്ഷമായ വിലക്കയറ്റം, കര്‍ഷകരുടെ വിഷയങ്ങള്‍, രാജ്യത്തെ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ജനങ്ങളെ വര്‍ഗീയമായ വേര്‍തിരിക്കല്‍ എല്ലാം വിലയിരുത്തിയാണ് ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ 2004 ല്‍ സംഭവിച്ചത് ഈ പ്രാവശ്യം ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ആദ്യ റൗണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ബി.ജെ.പി പരാജയം ഉറപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനതിലാണ് മുസ്ലിം ന്യൂനപക്ഷത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ട് പ്രചാരണം നടത്താന്‍ ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു തരംഗം ഇല്ല എന്നുള്ളത് തന്നെ എക്സിറ്റ് പോല്‍ ഫലങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ്. ബിജെ.പി യുടെ ഉടമസ്ഥയില്‍ ഉള്ള ചാനലുകള്‍ പടച്ചു വിടുന്ന ഇത്തരം കള്ള പ്രചരണങ്ങള്‍ കൊണ്ട് രാജ്യത്തെ ജനങ്ങളുടെ മനോവീര്യം തകര്‍ക്കാന്‍ സാധിക്കില്ലയെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.